HomeEntertainmentആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണു തോന്നുക; ജയസൂര്യ

ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണു തോന്നുക; ജയസൂര്യ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് കയ്യൊപ്പ് ചാര്‍ത്തിയ നടനാണ് ജയസൂര്യ. ഇന്ന് മലയാള സിനിമയിലെ പ്രധാന താരങ്ങളുടെ നിരയിലേക്ക് എത്താന്‍ ജയസൂര്യക്ക് കഴിഞ്ഞു. കഠിനപ്രയത്‌നം തന്നെയാണ് താരത്തെ ഈ നിലയിലേക്ക് വളര്‍ത്താന്‍ സഹായിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ആയിരുന്നു ജയസൂര്യയുടെ ആദ്യ ചിത്രം. ഒടുവില്‍ പുറത്തിറങ്ങിയ ഈശോ വരെ എത്തി നില്‍ക്കുന്ന ആ കരിയറില്‍ ജനപ്രീതി നേടിയ നിരവധി സിനിമകള്‍ ജയസൂര്യയുടെ പേരിലുണ്ട്. ഓഫ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ജയസൂര്യ. സാമൂഹിക വിഷയങ്ങളില്‍ ഒക്കെ പലപ്പോഴും ശക്തമായ നിലപാടുകള്‍ എടുക്കാറുണ്ട് താരം.

പുതിയ ചിത്രമായ ഈശോയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പല വിഷയങ്ങളും തുറന്നു പറഞ്ഞു. സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതിലും പബ്ലിസിറ്റിക്കായുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതിലും ഖേദമൊട്ടുമില്ല എന്നാണ് ജയസൂര്യ പറയുന്നത്. 20 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന തനിക്കെന്തിനാണു വേറൊരു പബ്ലിസിറ്റിയെന്നും ജയസൂര്യ ചോദിക്കുന്നു. അനുഭവത്തില്‍ നിന്നു പഠിച്ചതോ വേറൊരാളില്‍ നിന്നു പകര്‍ന്നു കിട്ടിയതോ ആയ നല്ല കാര്യങ്ങളാണു നാം പറയുന്നത്. അതില്‍നിന്നു മറ്റൊരാള്‍ക്കു ഗുണം ഉണ്ടാകുക എന്നതാണു പ്രധാനം. സമൂഹത്തിന് വേണ്ടിയാണു നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങള്‍ക്കെതിരെയും. ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണു തോന്നുകയെന്നാണ് ജയസൂര്യ പറഞ്ഞത്.

ഈശോ സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിലും ജയസൂര്യ പ്രതികരിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വേര്‍പിരിച്ചു കാണിക്കുന്ന രീതി മാറണം. നാം അങ്ങനെയുള്ള ആളുകളേയല്ല. ഓരോരുത്തര്‍ക്കും ദൈവം ഓരോന്നല്ലേ. വെളിച്ചമുള്ളൊരു പേരു വേണമായിരുന്നു സിനിമയ്ക്ക്. അങ്ങനെയാണ് ഈശോയില്‍ എത്തിയത്. ചിത്രം കണ്ടിറങ്ങിയ ശേഷം ഈശോയെക്കാള്‍ നല്ലൊരു പേര് ചിത്രത്തിനിടമില്ലെന്നാണ് വിമര്‍ശിച്ച പി സി ജോര്‍ജ് പറഞ്ഞതെന്ന് ജയസൂര്യ പറഞ്ഞു.

Most Popular

Recent Comments