ബിഗ് ബോസ് സീസണ്‍4 ഫോര്‍ കഴിഞ്ഞെങ്കിലും മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വാര്‍ത്തകള്‍ ആവാറുണ്ട്. ഇതിലെ ഒരു മത്സരാര്‍ത്ഥിയായിരുന്ന നിമിഷയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജാസ്മിനുമായി അടിച്ചു പിരിഞ്ഞെന്ന വിഷയത്തില്‍ മറുപടിയുമായി നിമിഷ എത്തിയിരിക്കുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിച്ചത്. മലയാളത്തിലെ ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും നാടകീയമായ രംഗങ്ങള്‍ നിറഞ്ഞ സീസണായിരുന്നു നാലാം സീസണ്‍. ദില്‍ഷ പ്രസന്നന്‍ എ്‌ന മത്സരാര്‍ത്ഥിയാണ് വിജയകിരീടം ഏറ്റുവാങ്ങിയത്. വഴക്കുകളും പിണക്കങ്ങളും മാത്രമല്ല സഹതാരത്തെ കയ്യേറ്റം ചെയ്തതിന് മത്സരാര്‍ത്ഥി പുറത്താക്കപ്പെടുന്നതിനും ഷോയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി ഇറങ്ങി പോകുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വഴക്കുകള്‍ക്കിടയിലും നല്ല ഒരുപാട് നിമിഷങ്ങളും സൗഹൃദങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 4 സമ്മാനിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരുകളില്‍ രണ്ടെണ്ണമാണ് നിമിഷയും ജാസ്മിനും. ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ജാസ്മിനും നിമിഷയും. ശക്തരായ മത്സരാര്‍ത്ഥികളായ ഇരുവരുടേയും സൗഹൃദം ഷോയുടെ മുഖ്യാകര്‍ഷണങ്ങളിലൊന്നായിരുന്നു. നിമിഷ ഷോയുടെ പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടപ്പോള്‍ ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ താരമായിരുന്നു. മത്സരത്തില്‍ നിന്ന് പുറത്തുവന്നതിനുശേഷം ഇവര്‍ക്ക് ശക്തമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇവര്‍ നടത്തിയ യാത്രകള്‍, അതിനെ സംബന്ധിച്ച വീഡിയോകള്‍, ഫോട്ടോഷൂട്ടുകള്‍, സൗഹൃദം പങ്കുവെക്കുന്ന മനോഹരമായ നിമിഷങ്ങള്‍, ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കാരണം പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന താരങ്ങളാണ് ഇവര്‍.
പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നിമിഷയും ജാസ്മിനും പിരിഞ്ഞുവെന്നാണ് ഈ വാര്‍ത്തകള്‍ പറയുന്നത്. നിമിഷയും ജാസ്മിനും ഒരുമിച്ച് ആരംഭിച്ച എന്‍ജെ ട്രാന്‍സ്ഫര്‍മേഷനില്‍ നിന്നും ജാസ്മിന്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതേസമയം വാര്‍ത്തകളോട് നിമിഷയും ജാസ്മിനും ഇതുവരേയും പ്രതികരിച്ചിട്ടില്ല. നിമിഷ ഒരു കമന്റിന് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
മത്സരത്തിനുശേഷം താരങ്ങള്‍ ഒത്തുകൂടിയ ഒരു പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വീഡിയോയില്‍ ഡെയ്‌സി ഡേവിഡ്, അപര്‍ണ മള്‍ബറി, നവീന്‍ അറക്കല്‍, നിമിഷ, ജാസ്മിന്‍ എന്നീ മത്സരാര്‍ത്ഥികളെ എല്ലാം തന്നെ കാണാനുണ്ട്. ഇതിനിടയില്‍ നിമിഷ ജാസ്മിനെ കേക്ക് വായില്‍ വച്ച് കൊടുക്കുന്നതും ദൃശ്യത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മില്‍ പിണക്കത്തിലാണോ അതോ ഇണക്കത്തിലാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാലും നിമിഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നിങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് ഓണ്‍ ന്യൂസ് കണ്ടിരുന്നുവെന്നായിരുന്നു കമന്റ്. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നും ഇതേ ഓണ്‍ ലൈന്‍ ന്യൂസ് പറഞ്ഞിരുന്നു. പക്ഷെ നിങ്ങള്‍ക്കവരെ അന്ധമായി വിശ്വസിക്കാനാകുമോ? പറ്റുമോ? എന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി. നിങ്ങള്‍ കല്യാണം കഴിച്ചോ കുഴപ്പമില്ല. പക്ഷെ അടിച്ചു പിരിയരുത് ഗായ്സ് എന്ന് കമന്റിട്ടയാള്‍ മറുപടി നല്‍കി. കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോ? എന്നായിരുന്നു ഇതിനോടുള്ള നിമിഷയുടെ പ്രതികരണം.
നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഉടനെ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് ഇരുവരും പ്രതികരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരുവരെയും സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് ഇതൊരു തിരിച്ചടി തന്നെയാണ്. കാരണം അത്രമേല്‍ ദൃഢമായ ബന്ധമായിരുന്നു രണ്ടുപേരും തമ്മില്‍ ഉണ്ടായിരുന്നത്. മത്സരത്തിലും മത്സരത്തിനു പുറത്തും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കൊണ്ട് സമൂഹത്തില്‍ ഇടം നേടിയവരാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ ഈ ശക്തമായ സൗഹൃദത്തിന് വിള്ളല്‍ വീഴരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത്രയും വേഗം ഇതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ എന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
Recent Comments