ലാലേട്ടന്റെ മകൾ മായ മോഹൻലാലിന് ഫേസ്‌ബുക്കിലൂടെ തകർപ്പൻ ആശംസകൾ നൽകി കുഞ്ഞിക്ക. പോസ്റ്റ് വൈറൽ ആവുന്നു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ഒരു പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകമാണ് പ്രസിദ്ധീകരിച്ചത്. പുസ്തകം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ ഹിറ്റായിരുന്നു. മകൾ വിസ്മയയുടെ പുസ്തകം ബെസ്റ്റ് സെല്ല് ആയതിൽ സന്തോഷം പങ്കുവെച്ച് മോഹൻലാലും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പെൻഗ്വിൻ ബുക്സ് ആണ് ഇതു പ്രസിദ്ധീകരിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി വന്നിരിക്കുകയാണ് പ്രിയതാരം ദുൽഖർ സൽമാൻ. വിസ്മയമൊത്തുള്ള മനോഹരമായ ഒരു ഓർമ്മയും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. വിസ്മയ മോഹൻലാലിന്റെ ചെറുപ്പത്തിൽ ചെന്നൈയിൽ വച്ച് നടന്ന ഒരു ബർത്ത് ഡേ ഫംഗ്ഷന്റെ ഓർമ്മയാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. ദുൽഖറിന്റെ കുറിപ്പിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. അന്ന് അവളുടെ മാതാപിതാക്കൾ അവൾക്കായി വലിയൊരു പാർട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. അന്ന് അവൾ സ്വർണ നിറത്തിലുള്ള ഒരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. എന്നാൽ രാത്രി ആയപ്പോൾ ബര്ത്ഡേ ഗേളിനെ കാണാനില്ല. അവളുടെ അമ്മയോട് തിരക്കിയപ്പോൾ അവൾ ഉറങ്ങുകയാണെന്ന് ഞങ്ങളെ അറിയിച്ചു.

അത്രയും വലിയ ഒരു പാർട്ടിയിൽ നേരത്തെ കിടന്നുറങ്ങിയ ഒരു ബർത്ത് ഡേ ഗേൾ എന്ന നിലയിൽ ഞാാൻ എപ്പോഴും ഇത് ഓർക്കും.  ഇപ്പോൾ അവൾ ഒരുപാട് വളർന്നു. അവളുടെ പാതകൾ അവൾ കണ്ടെത്തിക്കഴിഞ്ഞു. ചെറുപ്പത്തിൽ തന്നെ അവൾ ഒരു എഴുത്തുകാരിയാണ്. കവിതകളും ചിന്തകളും ഒക്കെ അവൾ വർഷങ്ങൾക്കുമുമ്പേ എഴുതുമായിരുന്നു. അവളുടെ ജീവിതാനുഭവങ്ങളെ പറ്റിയൊക്കെ പറഞ്ഞിരിക്കുന്ന ഈ പുസ്തകം നിങ്ങൾക്ക്  ഉറപ്പായും ഒരു ഉൾക്കാഴ്ച നൽകും.  വിസ്മയക്ക് ആശംസ നേർന്ന് അതിനൊപ്പം ദുൽഖർ മറ്റൊരു കാര്യം കൂടി രസകരമായി കുറച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ വിജയാഘോഷ പാർട്ടിയിൽ ദയവായി നിങ്ങൾ നേരത്തെ കിടന്നുറങ്ങരുത് എന്ന്.