‘മഴവില്ലിന്റെ അവസാനത്തില്‍ എനിക്ക് ഒരു സ്വര്‍ണ്ണ പാത്രം കാണാന്‍ കഴിഞ്ഞു’; പ്രണയാര്‍ദ്ര കുറിപ്പ് പങ്കുവച്ച് തന്റെ പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി കുപ്പി; താരത്തിന്റെ വധു ആരാണെന്ന് അറിയാമോ

ഒരുപറ്റം എഞ്ചിനീയര്‍ സ്റ്റുഡന്റുകളുടെ കഥ പറഞ്ഞ് എത്തിയ സിനിമയാണ് ആനന്ദം. ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ആനന്ദത്തിലൂടെ കടന്നു വന്ന താരമാണ് വിശാഖ് നായര്‍. സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ താരത്തിനെ കുപ്പി എന്നായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്.

ആനന്ദത്തിന് പിന്നാലെ നിരവധി സിനിമകളിലാണ് വിശാഖ് അഭിനയിച്ചത്. യുവനടന്മാര്‍ക്കിടയില്‍ കോമഡി നന്നായി കൈകാര്യം ചെയ്യുന്ന നടന്മാരില്‍ ഒരാളാണ് വിശാഖ് നായര്‍.

ഇപ്പോള്‍ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി ചേരാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിശാഖ്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചത്.

വിവാഹിതനാകാന്‍ പോകുന്ന കാര്യമാണ് താരം അറിയിക്കുന്നത്. വധുവിനൊപ്പമുള്ള ഫോട്ടോയും വിശാഖ് പങ്കുവെച്ചു. പ്രണയാര്‍ദ്രമായ നീണ്ട കുറിപ്പിലൂടെയാണ് തന്റെ നല്ലപാതിയെ വിശാഖ് നായര്‍ പരിചയപ്പെടുത്തുന്നത്. ജയപ്രിയ നായര്‍ എന്നാണ് വിശാഖിന്റെ പ്രതിശ്രുത വധുവിന്റെ പേര്.

‘ഒക്ടോബര്‍ 21, 2016 ല്‍ ആനന്ദം പുറത്തുവന്നു. എന്റെ ജീവിതം പൂര്‍ണമായും മാറ്റിമറിച്ച ദിവസം. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ പ്രഖ്യാപനം ചെയ്യാന്‍ പോകുന്ന ദിവസം- എന്ന് പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

vishakh nair

ഒരാളുടെ ജീവിതത്തില്‍ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്റ് വരുന്നു. ഒരാള്‍ തന്റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിര്‍ലിംഗത്തില്‍പ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാന്‍ ആ യുവതിയെ കണ്ടുമുട്ടി. അത് പോലെ ആ ഭയങ്ങള്‍ അലിഞ്ഞു. മഴവില്ലിന്റെ അവസാനത്തില്‍ എനിക്ക് ഒരു സ്വര്‍ണ്ണ പാത്രം കാണാന്‍ കഴിഞ്ഞു. കാരണം,ഞാന്‍ തിരയുന്നത് പോലും എന്തെന്ന് എനിക്കുപോലും അറിയാത്തത് ഞാന്‍ കണ്ടെത്തിയിരുന്നു.നഷ്ടപ്പെട്ട പസില്‍.

vishakh nair

അതിനാല്‍ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ. ഞങ്ങള്‍ ഉടന്‍ തന്നെ ഒരു മോതിരം ഇടും എന്നാണ് താരം പറഞ്ഞത്. അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ടാകണേ എന്നും ഫോട്ടോ പങ്കുവച്ച് വിശാഖ് കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ആരാധകരും സഹതാരങ്ങളും ആശംസകളുമായി എത്തുന്നുണ്ട്. അനാര്‍ക്കലി മരക്കാര്‍, അഹാന കൃഷ്ണ, അപൂര്‍വ ബോസ്, സൗബിന്‍, ഷാഹിര്‍ തുടങ്ങിയവരെല്ലാം വിശാഖിനും പ്രതിശ്രുത വധുവിനും ആശംസകള്‍ നേര്‍ന്ന് എത്തി.

vishakh nair