ജീൻസും, ബ്ലൗസുമണിഞ്ഞ് സാരി കൈയിൽ പിടിച്ച് വധു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു..

കാലം മാറിയതോടെ വിവാഹ ചടങ്ങുകളും പാടെ മാറിപ്പോയി എന്നുതന്നെ പറയാം. സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോ ഷൂട്ട്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് എന്നിങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ തലങ്ങൾ. ഈ ഓരോ സെക്ഷനുകളിലും ഫോട്ടോഗ്രാഫർമാർ എല്ലാം പുതുമ നിലനിർത്താൻ പരമാവധി ശ്രമിക്കാറുമുണ്ട്. കൊവിഡ് കാലമായപ്പോൾ വിവാഹ ചടങ്ങുകളൊക്കെ വളരെ ലളിതമായെങ്കിലും  ഫോട്ടോഷൂട്ട്കളുടെ കാര്യത്തിൽ മാത്രം ആളുകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സിനിമയെ വെല്ലുന്ന തരത്തിൽ ഒക്കെയാണ് ചില ഫോട്ടോഷൂട്ടുകൾ. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധ നേടുകയാണ് ഒരു വെഡിങ് ഫോട്ടോ ഷൂട്ട്. അരുൺ അശ്വതി എന്ന ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മോനിസ് വെഡിങ് മൂവീസ് എന്ന കമ്പനിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജീൻസും, സാരിയും ബ്ലൗസും ഇട്ട് വിവാഹസാരി കയ്യിൽ പിടിച്ചു കൊണ്ടാണ് ചിത്രങ്ങളിൽ അശ്വതിയുടെ നിൽപ്പ്. മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ വൺ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള ഫോട്ടോഷൂട്ട് ദൃശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ഇതിനുമുമ്പും രംഗത്തുവന്നിട്ടുണ്ട്. ഏതൊരു ആണിനും പെണ്ണിനും തങ്ങളുടെ വിവാഹത്തെപ്പറ്റി ധാരാളം സ്വപ്നങ്ങൾ ഉണ്ടാവും. അതിപ്പോൾ വിവാഹത്തിനുള്ള തുണികൾ എടുക്കുന്ന കാര്യത്തിലായാലും, ചിത്രങ്ങൾ എടുക്കുന്ന കാര്യത്തിലായാലും അതെല്ലാം ഇങ്ങനെ തന്നെ വേണമെന്ന് ഇക്കൂട്ടർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. വൈറൽ ഫോട്ടോഷൂട്ടുകളുടെ ലിസ്റ്റിലേക്ക് ഇതിപ്പോൾ ഒരെണ്ണം കൂടിയായി.