ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്റെ ലിസ്റ്റ് എടുത്താൽ അതിൽ കാണാവുന്ന ഒരു പേരാണ് നടൻ വിജയുടെത്. തമിഴ് സൂപ്പർ സ്റ്റാർ വിജയിയേ ആരാധിക്കുന്നവരുടെ എണ്ണം അത് തമിഴിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്ന് നമുക്കറിയാം. വിജയുടെ സിനിമകൾക്ക് ഇങ്ങ് കേരളത്തിൽ കിട്ടുന്ന സ്വീകാര്യതയും വളരെ വലുതാണ്. മലയാളം നടന്മാർക്ക് ഇപ്പോഴും അതൊരു സ്വപ്നമാണ്.മലയാള സംവിധായകന്‍ ഫാസില്‍ സംവിധാനം ചെയ്ത “കാതലുക്ക് മരിയാതെ” എന്ന സിനിമയില്‍ വിജയ് ആയിരുന്നു അന്ന് നായകനായത് . ഈ സിനിമയ്ക്ക് മലയാളവുമായി വലിയ ബന്ധമാണ് ഉള്ളത് .
ഭാര്യയ്ക്ക് ബുദ്ധിമുട്ടായതോടെ വിജയ് ലോകേഷനിൽ പ്രശ്നമുണ്ടാക്കി. സംഭവിച്ചതെന്തെന്ന് പ്രോഡക്ഷൻ കൺട്രോളർ
മലയാളത്തിലേ തന്നെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റായി മാറിയ “അനിയത്തി പ്രാവ്” ന്റെ തമിഴ് റീമേക്ക് ആയിരുന്നു അത്. മലയാളത്തില്‍ ഈ സിനിമ സംവിധാനം ചെയ്ത ഫാസില്‍ തന്നെയാണ് ഇത് തമിഴിലേക്കും ചെയ്തത്. അനിയത്തി പ്രാവില്‍ അഭിനയിച്ചിരുന്ന ശാലിനി കൂടാതെ ശ്രീവിദ്യ എന്നിവര്‍ ഇതേ വേഷം തന്നെ അവിടെയും ചെയ്തു. തമിഴിലും സിനിമ വന്‍ ഹിറ്റായി മാറി. ഈ സിനിമയ്ക്ക് ശേഷം സംവിധായകൻ ഫാസില്‍ വിജയെ വച്ച് സംവിധാനം ചെയ്ത മറ്റൊരു സിനിമയാണ് 1999 ൽ പുറത്തിറങ്ങിയ “കണ്ണുക്കുള്‍ നിലവ്” എന്ന സൂപ്പർ ഹിറ്റ് സിനിമ. ശാലിനിയും കൂടെ ശ്രീവിദ്യയും ഈ സിനിമയിലേ നായികമാരായി .
ഇപ്പോഴിതാ “കണ്ണുക്കുൾ നിലവ് ” എന്ന സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ബാബു ഷാഹിര്‍. ‘വാഗമണില്‍ വിജയും ശാലിനിയുമായുള്ള ചില സീനുകളും പാട്ടുകളും ഒക്കെ പ്ലാന്‍ ചെയ്തിരുന്നു. വിജയുടെ വിവാഹം കഴിഞ്ഞ സമയമായിരുന്നു അത്. ഒരാഴ്ച ആയിട്ടേ ഉണ്ടായിരുന്നുള്ളു അവരുടെ വിവാഹം കഴിഞ്ഞിട്ട് . അവരുടെ ജീവിതത്തിന് തിളക്കം കൂട്ടാൻ വേണ്ടി ഭാര്യയെയും കൂട്ടിയാണ് വിജയ് ലോക്കെഷനിൽ വന്നത്.
വിജയും ഭാര്യയും രാവിലെ തന്നെ ലൊക്കേഷനിലേക്ക് വന്നു . അട്ടകൾ കൂടുതലുള്ള ഒരു ഏരിയ ആയിരുന്നു അത്. ഷൂട്ട് നടക്കുന്നതിനിടെ വിജയുടെ ഭാര്യയുടെ കാലില്‍ അന്ന് കുറേ അട്ടകള്‍ വന്ന് കടിച്ച് തൂങ്ങി. അത് കണ്ട് ലൊക്കേഷനിൽ വന്ന വിജയ് ഒച്ചയും ബഹളവും ഉണ്ടാക്കി. ഇത് കണ്ട ഫാസില്‍ സാര്‍ ഉടനെ തന്നെ ഷിഫ്റ്റ് പറഞ്ഞു. ഉടനെ ബാക്കിയുള്ള ഷൂട്ട് മൂന്നാറിലേക്ക് മാറ്റി.
ബാബു ഷാഹിര്‍ ഓർത്തെടുത്ത് പറഞ്ഞു, അന്ന് വിജയ് വലിയ ദേഷ്യക്കാരൻ ആയിരുന്നു എന്നും ഇന്ന് എല്ലാവരോടും വളരെ ശാന്തമായേ പെരുമാറുക ഒള്ളൂ എന്നും ഷാഹിൻ കൂട്ടി ചേർത്തു. ഇന്നായിരുന്നു അത് സംഭവിച്ചത് എങ്കിൽ വിജയ് അങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക എന്നും ഷാഹിൻ അഭിപ്രായപെട്ടു.
Recent Comments