‘ആറ് വര്‍ഷമായി എന്ന് തോന്നുന്നില്ല’: പ്രണയിനി നയന്‍താരയെ ചേര്‍ത്ത് പിടിച്ച് വിഘ്‌നേഷ് ശിവന്‍, സന്തോഷ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

സൗത്ത് ഇന്ത്യയിലെ പ്രമുഖ താര പ്രണയ ജോഡികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇരുവരുടെയും പ്രണയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. കുറച്ച് നാള്‍ മുന്‍പായിരുന്നു ഇരുവരുടെയും മോതിരം മാറ്റം കഴിഞ്ഞത്.

രഹസ്യമായിട്ട് നടന്ന ചടങ്ങിനെ കുറിച്ച് മാസങ്ങള്‍ക്ക് ശേഷം നയന്‍താര തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നയന്‍താര താനും വിഘ്‌നേഷ് ശിവനുമായുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞ കാര്യം അറിയിച്ചത്.

ഈ വാര്‍ത്ത ആരാധകര്‍ക്ക് ഒരേ സമയം സന്തോഷവും നിരാശയും ഉണ്ടാക്കിയിരുന്നു. പ്രിയതാരത്തിന്റെ മോതിരം മാറ്റം കഴിഞ്ഞ സന്തോഷവും രഹസ്യമായി നടത്തിയതിന്റെ നിരാശയുമായിരുന്നു ആരാധകര്‍ക്ക്. എന്നാലും ഈ സന്തോഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. ഇരുവരുടെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് വിഘ്‌നേഷ് ശിവന്റെ പുതിയ പോസ്റ്റാണ്.

പ്രണയസാഫല്യത്തിന്റെ ആറാം വാര്‍ഷികത്തില്‍ നയന്‍താരയെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന പോസ്റ്റാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരിക്കുന്നത്. ആറു വര്‍ഷമായെന്നു തോന്നുന്നില്ലെന്നു പറഞ്ഞാണ് നയന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ വിക്കി പോസ്റ്റ് ചെയ്തത്.

നാനും റൗഡിതാന്‍ എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി വിഘ്‌നേഷ് ശിവനുമായി ഒന്നിച്ചത്. നയന്‍താരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലായതും പ്രണയത്തിലേക്ക് വഴിമാറിയതും ഇക്കാലത്താണ്. നാനും റൗഡിതാന്‍ റിലീസ് ചെയ്തിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷം തികയുകയാണ്.

അതേസമയം വിവാഹം എന്നായിരിക്കും നടക്കുകയെന്ന് ഇതുവരെ വിഘ്‌നേഷ് ശിവനും നയന്‍താരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രിയതാരങ്ങളും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.