ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് വീണ നായര്‍. മനോജ് സംവിധാനം ചെയ്ത എന്റെ മകള്‍ എന്ന ടെലിവിഷനില്‍ ടെലിവിഷന്‍ പരമ്പരയില്‍ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വീണ നായര്‍ ഒരു പ്രഗല്ഭയായ നര്‍ത്തികി കൂടെയാണ് . കൂടാതെ വീണ ബിഗ്ഗ് ബോസ്സ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു.
വീണ നായരും ഭര്‍ത്താവ് ആര്‍ ജെ അമനും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പടര്‍ന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വാര്‍ത്തകളോടൊന്നും വീണ പ്രതികരിക്കാന്‍ നിന്നില്ല. പക്ഷേ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോഴാണ് സത്യത്തില്‍ എന്താണ് പ്രശ്നം എന്ന് വീണ വെളിപ്പെടുത്തിയത്. ഞങ്ങള്‍ തമ്മില്‍ എല്ലാ കുടുംബത്തിലെയും എന്ന പോലെ പ്രശ്നങ്ങളുണ്ട്. അത് നേരെയാവും എന്ന് വീണ പറഞ്ഞതോടെ ഗോസിപ്പുകള്‍ ഒരു പരിധിവരെ അവസാനിച്ചു
അതേ സമയം ഇനിയും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി കൂടെയാണ് വീണ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോയാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വെറുതെ അങ്ങ് പങ്കുവയ്ക്കുകയായിരുന്നില്ല, ഇന്നൊരു സ്പെഷ്യല്‍ ഡേ ആണെന്ന് പറഞ്ഞുകൊണ്ടാണ് വീണ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ഇന്ന് വീണ നായരുടെയും അമന്റെയും മകന്‍ അമ്പാടിയുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ് ഡേ ആണ്. ഒരു ആര്‍ട്ടിസ്റ്റ് ആയ, വേദികളില്‍ നിന്ന് കരിയര്‍ ആരംഭിച്ച വീണ പറയുന്നു ഈ ദിവസം മറ്റെല്ലാ ദിവസത്തെക്കാളും പ്രാധാന്യമുള്ളതാണ് എന്ന്. ചെസ്സ് നമ്പര്‍ എല്ലാം കുത്തി അമ്പൂട്ടന്‍ നില്‍ക്കുന്ന വീഡിയോകളും വീണ പങ്കുവച്ചിട്ടുണ്ട്. സ്‌കൂള്‍ യൂനിഫോമിലുള്ള മകന്റെ വീഡിയോ നടി ആര്യയും പങ്കുവച്ചിട്ടുണ്ട്. മോനും വീണയും ഉള്ള ഫോട്ടോകള്‍ മാത്രമല്ല, മകന്റെ ടീച്ചര്‍ക്ക് ഒപ്പം അവന്റെ അച്ഛനും അമ്മയും നിന്നിട്ടുള്ള ഫോട്ടോകളും ഉണ്ട്. അച്ഛകുട്ടി, അമ്മകുട്ടി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗുകള്‍ കൊടുത്തിരിയ്ക്കുന്നത്. എന്തായാലും വീണയും ഭര്‍ത്താവും പിരിഞ്ഞു എന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു മറുപടി കൊടുക്കാനില്ല.
Recent Comments