മരണം കവര്‍ന്നെടുത്തെങ്കിലും മലയാളി മറക്കാത്ത പേരാണ് കലാഭവന്‍ മണി എന്നത്. ഇപ്പോഴും അദ്ധേഹത്തിന്റെ ഓരോ പാട്ടുകളും ജീവന്‍ തുടിക്കുന്നതാണ്. ചാലക്കുടിക്കാരന്‍ മണിയുടെ പാട്ടുകള്‍ സാധാരണക്കാരന്റെ പാട്ടായിരുന്നു, മണ്ണിന്റെ മണമുണ്ട്..നാടന്‍ ചേലുകളുണ്ട്..
വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ പ്രകടനം മലയാളിയെ അമ്പരിപ്പിച്ചിരുന്നു. ഗീതു മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. അനില്‍ ബാബുവായിരുന്നു സിനിമയുടെ സംവിധാനം. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ഓര്‍മ്മകളും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ധാമോദരന്‍. മണി ഈസി ആര്‍ട്ടിസ്റ്റാണ്. വളരെ റിലാക്സ് ആയിട്ട് ചെയ്ത സിനിമയാണ്. ആ കഥ മുഴുവന്‍ മണിയുടെ മനസിലുണ്ടായിരുന്നു. അസുഖം വരുന്ന മാറ്റം താനെ വരുമായിരുന്നു. ചിലപ്പോള്‍ ചെയ്ത് ചെയ്ത് കേറിപ്പോകും. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷം പിടിച്ചു നിര്‍ത്തേണ്ടി വരുമായിരുന്നു. തീയേറ്ററില്‍ ഗീതുവിനെ കാലില്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കാണാന്‍ പറ്റുന്നില്ല, വയലന്‍സ് കൂടിയോ എന്നൊക്കെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു പാട്ട് മണി സ്വന്തം പാടിയാണ്. തിരക്കഥയിലുണ്ടായിരുന്നില്ല അത്. മണിയുടെ മനസില്‍ ഉണ്ടായിരുന്നിരിക്കാം.
മണി വരുമ്പോള്‍ എപ്പോഴും ഒരു കാറ് നിറച്ചും ആള്‍ക്കാരുണ്ടാകുമായിരുന്നു കൂടെ. അതൊരു നല്ല കാര്യമാണ്. കൂടെ പഠിച്ചവരും കൂടെ വളര്‍ന്ന വരുമൊക്കെയായിരിക്കും. അവരെയും കൊണ്ടാണ് യാത്രയൊക്കെ. ചിലരെ ചിലപ്പോള്‍ നാട്ടിലേക്ക് വിട്ട് അച്ഛാറൊക്കെ വരുത്തിക്കും. എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്. എപ്പോഴും മൂന്നാലു പേര് റൂമിലുണ്ടാകും. അതില്‍ ഡ്രൈവറുണ്ടാകാം, മാനേജ് ചെയ്യുന്നവരുണ്ടാകാം. ഡ്രൈവര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. കൂടെ പഠിച്ചവരൊക്കെ തന്നെയായിരിക്കും. വലിയ മദ്യപാനിയായി എനിക്ക് തോന്നിയിട്ടില്ല. അന്ന് ബിയര്‍ മാത്രമേ കഴിക്കൂവെന്നാണ് എന്റെ അറിവ്. പിന്നെയായിരിക്കും മാറിയത്. നന്നായിട്ട് ഭക്ഷണം കഴിക്കും. വ്യായാമം ഒക്കെ ചെയ്യും.
പഴയ കൂട്ടുകാരെ മറന്ന് പുതിയ ആള്‍ക്കാരൂടെ കൂടെ പോകുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. മണിയുടെ കൂടെയുണ്ടായിരുന്നത് പഴയ ആള്‍ക്കാരായിരുന്നു. എല്ലാവരും മണി പറയുന്നത് കേള്‍ക്കുന്നവരായിരുന്നു. വീടിനു ചുറ്റുമുള്ളവരും മണിയെക്കൊണ്ട് ജീവിക്കുന്നവരുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോയാല്‍ വീട്ടിലൊരു ഒത്തു ചേരലുണ്ടാകും. അവിടേക്ക് പുറത്തു നിന്നുമുള്ളവരൊക്കെ വരുമായിരുന്നു.
ഞാന്‍ ഒരു തവണ ഞാന്‍ വീട്ടില്‍ പോയിട്ടുണ്ട്. വീടൊക്കെ എനിക്ക് കാണിച്ചു തന്നു. പാടിയെന്ന് പറയുന്ന സ്ഥലത്താണ് ആഘോഷം. എന്നെ വരണമെന്ന് പറഞ്ഞ് വിളിച്ചതാണ്. അവിടെയൊരു അമ്പലത്തില്‍ ഉത്സവമായിരുന്നു. മണിയായിരുന്നു ആ ഉത്സവം നടത്തിയിരുന്നത്. പുള്ളി ആ ഉത്സവത്തില്‍ ചെണ്ടയൊക്കെ കൊട്ടി മുന്നിലങ്ങനെ നടക്കും. അത് കഴിഞ്ഞ് വന്നു കഴിഞ്ഞാല്‍ മദ്യപാനികളുടെ ഒരു സദസാകും. വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു. അത്തരത്തിലൊരു ജീവിതമായിരുന്നു. അവസാനത്തെ പ്രതിഫലം പോലും എന്റെ കയ്യില്‍ നിന്നും വാങ്ങാതെയാണ് പോയതെന്നും അദ്ധേഹം ഓര്‍ത്തെടുത്തു.
Recent Comments