മലയാളികളുടെ ‘മസിലളി’യന്റെ ത്രോബാക്ക് ചിത്രങ്ങള്‍; കഠിനാധ്വാനത്തിന് കൈയ്യടിച്ച് മലയാള താരങ്ങള്‍

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ ഉണ്ണിമുകുന്ദന്‍ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.

മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മലയാളത്തില്‍ അഭിനയം ആരംഭിക്കുന്നത്. മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്.

തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചത്. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

മലയാള താരങ്ങളില്‍ ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ഉണ്ണി. മലയാളികളുടെ മസിലളിയന്‍ എന്നാണ് ഉണ്ണിയെ അറിയപ്പെടുന്നത്.

ഉണ്ണി തന്റെ ഫിറ്റ്‌നെസ് വീഡിയോകള്‍ സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ത്രോബാക്ക് ട്രാന്‍ഫോമേഷന്‍ വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടുന്നത്.

2000 മുതലുള്ള തന്റെ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ജയസൂര്യയും മിഥുനും തമിഴ്താരം മുന്നയും ഉള്‍പ്പെടെ നിരവധി പേരാണ് ഉണ്ണിയുടെ വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. മിസ്റ്റര്‍ കഠിനാധ്വാനി എന്നാണ് ഉണ്ണിയുടെ വീഡിയോയ്ക്ക് താഴെ ജയസൂര്യ കുറിച്ചത്. എന്തായാലും ഉണ്ണിയുടെ ട്രാന്‍ഫോമേഷന്‍ വീഡിയോ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)