ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്. തുറന്നുപറഞ്ഞ് താരം..

മലയാള സിനിമയിൽ യുവനടന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശ്രെദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേഷകരുടെ കയ്യടി നേടികൊണ്ട് വളരെ പെട്ടെന്ന് ആയിരുന്നു ഉണ്ണി മുകുന്ദൻ എന്ന താരത്തിന്റെ വളർച്ച. തന്റെ ആരാധകരെയും സഹോദരങ്ങൾ എന്നപോലെ പരിഗണിക്കുന്ന ഒരു താരം കൂടിയാണ് ഉണ്ണി. അതുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ പലപ്പോഴും ഉണ്ണി ആരാധകരുമായി സംവദിക്കാറുണ്ട്. ഇന്നും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ നിരവധി ചോദ്യോങ്ങൾക്ക് ഉത്തരം നൽകി.

ഇന്ന് ഉണ്ണിക്ക് വന്ന ചോദ്യങ്ങളിൽ ഏറെയും വിവാഹജീവിതത്തെ പറ്റിയും, പ്രണയത്തെ പറ്റിയും ഒക്കെ ആയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉണ്ണി മനോഹരമായ മറുപടികൾ ആണ് നൽകിയത്. നിങ്ങളുടെ ഫസ്റ്റ് ലവ് ആരായിരുന്നു എന്നുള്ള ചോദ്യത്തിന് ഉണ്ണി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ആ ആളുടെ കല്യാണം കഴിഞ്ഞു, ഇപ്പോൾ 2 കുട്ടികളും ഉണ്ട് എന്ന്. മറ്റൊരു ആരാധകന്റെ ചോദ്യം എന്താണ് ഉണ്ണിയേട്ടൻ കല്യാണം കഴിക്കാത്തത് എന്നായിരുന്നു. അതിനും ഉണ്ണി രസകരമായ മറുപടി ആണ് നൽകിയത്.

എല്ലാ സുന്ദരികളായ പെൺകുട്ടികളും നേരത്തെ കല്യാണം കഴിച്ചു, ബാക്കിയുള്ളവർ കമ്മിറ്റിഡ് ആണ്. മറ്റുചിലരുമായി മിക്കപ്പോഴും വഴക്കാണ്. അതുകൊണ്ട് തന്നെ ബ്രേക്കപ്പും ആകുന്നു എന്നാണ്. ഉണ്ണിയേട്ടന്റെ സിക്രട്ട് ക്രഷ് ആരാണ് എന്ന ചോദ്യത്തിന് ഉണ്ണി നൽകിയ പേര് നടി ഭാവനയുടെ ആണ്. ഇഷ്ട്ടപെട്ട നായിക ആരാണ് എന്ന് ചോദിച്ചപ്പോൾ കാവ്യാ മാധവൻ, അനു സിതാര, ശോഭന എന്നിവരുടെ പേരുകൾ ആണ് ഉണ്ണി പറഞ്ഞത്.