ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ ഇന്ദ്രജാലം തീര്‍ത്ത താരമാണ് ഇരിങ്ങാലക്കുടക്കാരന്‍ ടൊവിനോ തോമസ്. ഇപ്പോള്‍ തന്റെ പത്ത് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോതോമസ്.
സിനിമകള്‍ ചെയ്ത് തുടങ്ങിയ സമയത്ത് ആളുകള്‍ എന്നെ എന്നായിരിക്കും ഒന്ന് തിരിച്ചറിയാന്‍ പോകുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. കുറച്ചുപേരൊക്കെ ചുറ്റും നിന്ന് ഫോട്ടോയെടുക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നും ഞാന്‍ പ്രത്യേകം ചെയ്തുകൊടുത്തിട്ടല്ലല്ലോ ആളുകള്‍ ഇത്രത്തോളം സ്‌നേഹം നല്‍കുന്നത്. ആളുകളുടെ അണ്‍കണ്ടീഷണല്‍ ലവ് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. വളരെ അണ്ടര്‍സ്റ്റാന്റിങ് ആയിട്ടുള്ള ഭാര്യയും സ്‌നേഹിതരും കുടുംബവുമുള്ളതുകൊണ്ട് എല്ലാവരേയും ഒരുമിച്ച് വിഷമിപ്പിക്കാതെ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്’ ടൊവിനോ പറയുന്നു.
ടൊവിനോയുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്. സിനിമയില്‍ വന്ന ശേഷം ടൊവിക്ക് മാറ്റം വന്നതായി തോന്നിയിട്ടില്ല. ദേഷ്യം കുറച്ച് കൂടി ടൊവിക്ക് ഇപ്പോള്‍ കുറവാണെന്നാണ് തോന്നിയിട്ടുള്ളത്. പണ്ട് കുറച്ച് ദേഷ്യം ഉണ്ടായിരുന്നു.
അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്. 2012-ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ടൊവിനോ തോമസ് ജനിച്ചത്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗക്കേ് കടന്നുവരുന്നത്. ഐ ലവ് മീ എന്ന ചിത്രത്തില്‍ ആല്‍ബേര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യകാലത്ത് ചെയ്ത ചിത്രങ്ങള്‍ വലിയ രീതിയില്‍ വിജയിച്ചിരുന്നില്ല. എബിഡി, കൂതറ, യൂടൂ ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. ചാര്‍ലി, സ്റ്റൈല്‍, മണ്‍സൂണ്‍ മാങ്കോസ്, 2 പെണ്‍കുട്ടികള്‍, ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, ഗോദ,തരംഗം, മായാനദി, ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, അങ്ങനെ നിരവധി സിനിമകളിലൂടെ ടൊവിനോ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി.
Recent Comments