ഇപ്പോള് ആരാധകര്‍ക്ക് വളെര പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും താര കല്യാണും. ഇവരുടെ കുടുംബം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വളരെ സജീവമായ താരങ്ങളാണ്. ഒരു പിടി നല്ല ചിത്രങ്ങളിലൂടെയും മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെയും താര കല്യാണ്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അതേ സമയം താരം അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ്. ഭര്‍ത്താവ് രാജാറാം മരണപ്പെട്ട ശേഷം താരാകല്യാണ്‍ അത്രയധികം നൃത്തരംഗത്ത് സജീവമല്ല. എന്നാല്‍ താരയുടെ മകളായ സൗഭാഗ്യ വെങ്കിടേശ് പ്രിയങ്കരിയായത് ഡബ്‌സ്മാഷ് ഷോകളിലൂടെയും ടിക് ടോക് വീഡിയോ കളിലൂടെയും ആയിരുന്നു. സൗഭാഗ്യയുടെ വിവാഹവും വിവാഹനിശ്ചവും എല്ലാം സോഷ്യല്‍ മീഡിയ ആഘോഷിച്ചതാണ്.
സാധാരണ ഗതിയില്‍ എല്ലാ ആഘോഷങ്ങളും വളരെ മനോഹരമായ രീതിയില്‍ ആഘോഷിക്കുന്ന താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേശും താര കല്യാണും. ഇവരുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ സന്ദര്‍ഭങ്ങളും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയും ഇവര്‍ വളരെയധികം സജീവമായി രംഗത്തുണ്ട്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവാണ്. ഇവരുടെ കുഞ്ഞുമകള്‍ സുദര്‍ശനയുടെ വീഡിയോകള്‍ക്കും ഇപ്പോള്‍ നിരവധി ആരാധകനാണ് ഉള്ളത്. ഇപ്പോള് സൗഭാഗ്യ പങ്കു വെച്ച പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്. എല്ലാവര്‍ക്കും വിജയദശമി ദിനാശംസകള്‍ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ വെങ്കിടേഷ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. മെറൂണ്‍ ക്രീമും കലര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് വളരെ മനോഹരമായയാണ് ചിത്രത്തില്‍ എല്ലാവരെയും കാണാന്‍ സാധിക്കുന്നത്. ഓരോ ദിനവും ആഘോഷിക്കുക എന്നും സൗഭാഗ്യ വെങ്കിടേഷ് ചിത്രങ്ങളിലൂടെ പറയുന്നു.
പലപ്പോഴും മലയാളി ആഘോഷിക്കാത്ത പല ആഘോഷങ്ങളും ഇവര്‍ വീഡിയോകള്‍ ആക്കി ആരാധകരെ അറിയിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളിലും പങ്കാളിയാവുക എന്നത് ഇവരുടെ കുടുംബത്തിന്റെ പ്രത്യേകതയാണ്. കുടുംബത്തിന്റെ സന്തോഷത്തിന് കാരണം ഇതുതന്നെയാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സൗഭാഗ്യ നൃത്തം ചെയ്തു എന്ന കാരണങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പക്ഷേ ഇതിനെല്ലാം താരം കൃത്യമായ മറുപടി നല്‍കി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വളരെ അച്ചടക്കത്തോടെയാണ് താന്‍ ഓരോ കാര്യങ്ങളും ചെയ്തത് എന്നാണ് സൗഭാഗ്യ അന്ന് പറഞ്ഞത്.
എന്തൊരു മനോഹരമാണ് ഈ ചിത്രങ്ങള്‍
Recent Comments