സിനിമ പ്രേമികള്‍ക്ക് ഇത് സന്തോഷ വാര്‍ത്ത; നിങ്ങള്‍ അറിഞ്ഞോ

തിരുവനന്തപുരം: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്ന പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ ഒക്ടോബര്‍ 25 മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിനോദ നികുതി, വൈദ്യുത ബില്ല് തുടങ്ങിയവയില്‍ ഇളവ് വേണമെന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ ആവശ്യം.

ഇതില്‍ ചിലത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ചില കാര്യങ്ങള്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ിയേറ്റര്‍ ഉടമകളുടെ യോഗം തീരുമാനിക്കുകയായിരുന്നു. തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

അതേസമയം സിനിമ പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസം മുന്‍പാണ് തീയറ്ററുകള്‍ പൂട്ടിയത്. നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്നത്.

തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം സിനിമാ പ്രവര്‍ത്തകര്‍ക്കും തിയേറ്റര്‍ ജീവനക്കാര്‍ക്കും ഒരു പോലെ ആശ്വാസമാണ്. അതേസമയം പകുതിപ്പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്നാണ് പ്രധാന നിബന്ധന.ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്.