വർഷങ്ങൾക്കിപ്പുറം തട്ടത്തിൻ മറയത്തിലെ സുന്ദരി ഇപ്പോൾ???

 

ഒരു സമയത്ത് യുവാക്കളുടെ ഹരം ആയിരുന്നു 2012-ൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രവും അതിലെ ഓരോ പാട്ടുകളും സീനുകളും എല്ലാം. അതിനാൽ തന്നെ തട്ടത്തിൻ മറയത്തിലെ ആ സുന്ദരിയയെയും മലയാളികൾ അത്ര വേഗം മറക്കില്ല. സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രിയുമായ ഇഷ തൽവാർ ആയിരുന്നു ആ സുന്ദരി. 2000 ൽ “ഹമാര ദിൽ ആപ്കെ പാസ്‌ ഹേ” എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരം ആയിട്ടാണ് ഇഷ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു താരം. കാത്തിരിപ്പ് വെറുതെയായില്ല എന്ന് തീർത്തു പറയാൻ സാധിക്കും, വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ അഭിനയ പ്രാധാന്യമുള്ള വേഷത്തിലൂടെ തന്നെ ആണ് നായികയായി അരങ്ങേറിയത്. രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് ആയിഷ എന്ന കഥാപാത്രത്തെ ഇഷ അവതരിപ്പിച്ചത്.

പിന്നീട് നിരവധി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെല്ലാം ഇഷ തൽവാർ അഭിനയിച്ചു. എന്നാൽ ഒരുപാട് യുവാക്കളെ ആരാധകരായി ലഭിച്ചത് തട്ടത്തിൻ മറയത്തിലൂടെ ആയിരുന്നു. കുറച്ച് വര്ഷം മോഡലിങ്ങിൽ ആയിരുന്നു ഇഷ സജീവം. കൂടാതെ ബിരുദ പഠനത്തിന് ശേഷം മുംബൈയിലെ ഡാൻസ് കമ്പനിയായ “ടെറൻസ് ലൂയിസിൽ” കണ്ടെമ്പററി ഡാൻസ് പരിശീലനം നടത്തുകയും തുടർന്ന് ജോലിയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഐ ലൗ മി, ദി റസ്റ്റോറന്റ് കപ്പിൽ , ഗുണ്ട ചാരി, തെല്ലു മുള്ളു, ബാല്യകാലസഖി, ഉൽസാഹ കമ്മിറ്റി, ഗോഡ്സ് ഓൺ കൺട്രി, ബാംഗ്ലൂർ ഡെയ്സ്, ടൂ കണ്ടറീസ്, ഭാസ്ക്കർ ദി റാസ്ക്കൽ, മീണ്ടും ഒരു കാതൽ എന്നിവയാണ് താരം അഭിനയിച്ച മറ്റു പ്രധാന സിനിമകൾ.

മലയാളത്തിൽ ‘തീർപ്പു’, ‘നേത്ര’ തുടങ്ങിയവയാണ് ഇഷയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് ഒരു മില്യൺ അധികം ഫോളോവെർസ് ഉണ്ട് ഇൻസ്റ്റാഗ്രാമിൽ. അതിനാൽ തന്നെ താരം പങ്കു വെക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് വൈറൽ ആകാറുമുണ്ട്. മോഡേൺ ആയാലും നാടൻ ആയാലും ഇഷ ധരിക്കുന്ന വസ്ത്രങ്ങൾ ഒക്കെയും താരത്തിന് വളരെ നന്നായി ഇണങ്ങാറുണ്ട്.