ബിഗ് ബോസ് സൂപ്പർ താരം റോബിന്റെ കാമുകിയായ ആരതി പൊടിയെക്കുറിച്ച് ബിഗ് ബോസ് താരം തന്നെയായ റിയാസ് സലിം ഒരു പരാമര്‍ശം നടത്തിയിരുന്നു. അത് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു .ആരാണ് ഈ ആരതി? അവള്‍ ഇത്ര ഫെയ്മസാണോ? എന്നാണ് തന്റെ ഒരു യൂട്യൂബ് വീഡിയോയില്‍ റിയാസ് ചോദിച്ചിരുന്നത് . അതിന് പിന്നാലെ റിയാസിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത് . ഇപ്പോഴിതാ ഇന്നലെ തന്റെ വൈറലായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് റിയാസ് സലീം.
ഞാനത് ചെയ്യാന്‍ പാടില്ലാത്തത് ! ആരതിയോട് ക്ഷമ ചോദിച്ച് റിയാസ്; അതൊരിക്കലും ഫാന്‍സിനെ പേടിച്ചല്ല!
ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്ത വീഡിയോയിലൂടെയായിരുന്നു റിയാസ് ആരതിയോടെ മാപ്പ് ചോദിച്ചത്. അതേസമയം തന്നെ താനിപ്പോൾ മാപ്പ് ചോദിക്കുന്നത് ഒരിക്കലും ആരാധകരെ പേടിച്ചിട്ടല്ലെന്നും റിയാസ് പറയുന്നുണ്ട്. തന്റെ ആ പരാമര്‍ശം തികച്ചും അനാവശ്യമായി പോയെന്നും റിയാസ് സ്വയം സമ്മതിക്കുന്നുണ്ട്.ഇപ്പോൾ കുറച്ച് കാര്യങ്ങളില്‍ ക്ലാരിറ്റി വരുത്തേണ്ടത് വളരെ ഇമ്പോർടന്റ് ആണെന്ന് കരുതുന്നു. ഞാനിത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഒരാള്‍ എവിടെയെങ്കിലും നിന്ന് എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ അത് പിന്നെ വൈറലായി മാറും. ആളുകള്‍ കൂട്ടത്തോടെ പിന്നെ അയാള്‍ക്കെതിരെ രംഗത്തെത്തും. പിന്നെ അതിൽ മറ്റൊരാള്‍ വന്ന് നീണ്ട വിശദീകരണം നല്‍കും’
‘ഞാനിത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഷോയ്ക്ക് ശേഷം, ചില മത്സരാര്‍ത്ഥികൾ മറ്റൊരാളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയുന്നതും പിന്നാലെ അതിന് മറുപടി പറയുന്നതും കണ്ടിട്ടുണ്ട്. പിന്നെ അതിൽ മൂന്നാമതൊരാള്‍ വന്ന് അയാളുടെ അഭിപ്രായം പറയുന്നതും കേൾക്കാം . ഇതൊന്നും ഞാന്‍ ചെയ്തിട്ടില്ല . എനിക്കതിലൊന്നും ഒട്ടും താല്‍പര്യവുമില്ല.’
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ആ ഷോയിൽ നിന്നും മൂവ് ഓണ്‍ ചെയ്തു കഴിഞ്ഞതാണ് . പക്ഷെ ചിലര്‍ ഇപ്പോഴും ഇത്രയൊക്കെ മാസങ്ങള്‍ കഴിഞ്ഞു പോയിട്ടും ഉദ്ഘാടനങ്ങളിലും മറ്റുമൊക്കെ പോയി എന്റെ പേര് വിളിച്ച് അലറുകയും കൂടാതെ എന്നെക്കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്യുന്നവര്‍ ഇന്നും ഇവിടെയുണ്ട്. അവര്‍ക്ക് ഇപ്പോഴും അതിൽ നിന്ന് മൂവ് ഓണ്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നത് തികച്ചും നാണക്കേടാണ്. പക്ഷെ ആളുകള്‍ ഇപ്പോഴും ആ സൈഡ് കാണില്ല. അത് സാരമില്ല പോട്ടെ . ഞാൻ അവരില്‍ നിന്നും അത് ഒട്ടും പ്രതീക്ഷിക്കുന്നുമില്ല’
കഴിഞ്ഞ ദിവസത്തെ എന്റെ ക്യൂ ആന്റ് എയില്‍ ആ വ്യക്തിയെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം എന്ന് ചിലരൊക്കെ വന്ന് ചോദിച്ചിരുന്നു. എനിക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ല എങ്കില്‍ എനിക്ക് അറിയില്ല എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു . പക്ഷെ ഞാൻ അതിന് പകരം ആരാണവള്‍ എന്നാണ് ഉറക്കെ ചോദിച്ചത്. അത് തീര്‍ത്തും അനാവശ്യമായ ഒന്നായിരുന്നു. ഞാനതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. റിയാസ് പറഞ്ഞു നിർത്തി.
Recent Comments