ബോളിവുഡിലെ മികച്ച നായികമാരില്‍ ഒരാളാണ് തബു. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം താരം അഭിനയിച്ചു. മറ്റാരും ഇതു വരെ ചെയ്യാത്ത വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ തബു സമ്മാനിച്ചിട്ടുണ്ട്. തന്റെ പ്രകടനം കൊണ്ട് തബു പലപ്പോഴും ആരാധകരം അമ്പരപ്പിച്ചിട്ടുണ്ട്. ബോളിവുഡ് പോലെ തന്നെ തെന്നിന്ത്യന്‍ സിനിമയിലും സജീവമാണ് തബു.
രണ്ട് പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം തബുവിന് ലഭിച്ചിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ചെറിയ ബജറ്റ് ചിത്രങ്ങളില്‍ ആണ് തബു അധികമായി അഭിനയിച്ചിട്ടുള്ളത്. 2011 ല്‍ തബു ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിനര്‍ഹയായി.
തന്റെ സ്വകാര്യ ജീവിതത്തില്‍ മാധ്യമങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം നല്‍കാത്ത വ്യക്തിയാണ് തബു. സിനിമയ്ക്ക് പുറത്തുള്ള തബു എന്നത് അപൂര്‍വ്വ കാഴ്ചയാണ്. ഒരിക്കല്‍ തബു കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരുന്നു. ഇതില്‍ തബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരം. താരം 2007 ലാണ് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയത്. കരണ്‍ ജോഹര്‍ തബുവിനോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പ്രണയ വാര്‍ത്തകളെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്.
തബുവും നാഗാര്‍ജുനയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി തന്നെയാണ് ചോദ്യം വന്നത്. നിങ്ങളൊരു സൗത്ത് ഇന്ത്യന്‍ താരവുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന് കരണ്‍ ചോദിച്ചപ്പോള്‍ തബു കരണിനോട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗത്ത് ഇന്ത്യ വലിയൊരു ഭാഗമാണെന്നും അതിനാല്‍ കൃത്യമായി പറയണമെന്ന് താരം മറുപടി നല്‍കി.ഇതോടെ നിങ്ങള്‍ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഇനിയും വ്യക്തമാക്കണമോ എന്ന് കരണ്‍ ചോദിച്ചു. എല്ലാ ഭാഷയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പതിനഞ്ച് കൊല്ലമായി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എങ്ങനെ ഉത്തരം പറയണമെന്നറിയില്ല. നിങ്ങള്‍ എന്താണ് ചോദിക്കുന്നത്. നാഗാര്‍ജുനയെക്കുറിച്ചാണോ എന്ന് തബു തിരിച്ച് ചോദിക്കുകയായിരുന്നു.
പതിനാറാമത്തെ വയസ് മുതല്‍ കേള്‍ക്കുന്ന ഗോസിപ്പാണിതെന്ന് തബു പറഞ്ഞു. തബു ഹൈദാരാബാദിലേക്ക് താമസം മാറുന്നുവെന്നത് നാഗാര്‍ജുന കാരണമല്ലെന്നും തനിക്കായി അവിടെയൊരു വീട് വാങ്ങിയതിനാലാണെന്നുമായിരുന്നു തബു മറുപടി നല്‍കി. കാമുകന്മാര്‍ വരും പോകും, പക്ഷെ നാഗാര്‍ജുന തുടരുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും തബു പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള ബന്ധം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒന്നിനും അതിനെ തകര്‍ക്കാനാകില്ല. ഞാനതിന് ഒരു പേരുമിട്ടിട്ടില്ല. എനിക്കതില്‍ ഒന്നും ചെയ്യാനുമില്ല” എന്നും തബു പറഞ്ഞു. പിന്നീട് നാഗാര്‍ജുനയുടെ ലുക്കിന് മാര്‍ക്കിടാന്‍ കരണ്‍ പറഞ്ഞപ്പോള്‍ പത്തില്‍ ഒമ്പതായിരുന്നു തബു നല്‍കിയ മാര്‍ക്ക്.
Recent Comments