HomeEntertainmentഎനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ട്, 28 വയസിന് ശേഷമേ ഞാന്‍ സിനിമയിലും സീരിയലിലും ശോഭിക്കുകയുള്ളൂ എന്നായിരുന്നു ജാതകത്തില്‍,...

എനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ട്, 28 വയസിന് ശേഷമേ ഞാന്‍ സിനിമയിലും സീരിയലിലും ശോഭിക്കുകയുള്ളൂ എന്നായിരുന്നു ജാതകത്തില്‍, അത് നടന്നു

മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരമാണ് സ്വാസിക. റിയാലിറ്റി ഷോയിലൂടെയാണ് താരം സ്‌ക്രീനിലെത്തിയത്. ഇപ്പോള്‍ തന്റെ പുതിയ അഭിമുഖവുമായി താരമെത്തിയിരിക്കുകയാണ്. മാട്രിമോണിയല്‍ പ്രൊഫൈല്‍ ഉള്ളതിനെ പറ്റിയും വിവാഹാലോചനയെ കുറിച്ചും സ്വാസിക പറയുന്നു. വിശദാംശങ്ങള്‍ വായിക്കാം..

എനിക്ക് മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇപ്പോഴുമുണ്ട്. ലോക്ഡൗണ്‍ സമയത്ത് അമ്മ ഇട്ടതാണ്. പക്ഷേ അതില്‍ നിന്നും വരുന്ന ആലോചനയൊക്കെ നമ്മളുമായി ചേരാത്തത് കൊണ്ട് വിട്ടു. ഇപ്പോള്‍ മാട്രിമോണി നോക്കുന്നില്ല. കുറച്ചൂടി കഴിയട്ടേ എന്നാണ് വിചാരിക്കുന്നത്. സിനിമാ താരങ്ങളും മാട്രിമോണിയലില്‍ ഉണ്ട്. മലയാളത്തില്‍ തന്നെ നടി ഭാമയൊക്കെ അങ്ങനെയാണ് വരനെ കണ്ടെത്തിയത്. ഒരുപാട് പേര്‍ക്കുണ്ട്. പക്ഷേ അതൊക്കെ ഹിഡന്‍ ആയിരിക്കും. വരാനുള്ളതാണെങ്കില്‍ വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈ വര്‍ഷം ഇനി എന്തായാലും നോക്കുന്നില്ല. അടുത്ത വര്‍ഷത്തേക്ക് നോക്കാം. പിന്നെ കല്യാണം ഈ വയസില്‍ തന്നെ നടക്കണമെന്നൊക്കെ ഞാന്‍ കരുതി വച്ചിട്ടില്ല. അതിന് കറക്ടായിട്ടുള്ള ഒരാള് വരുമ്പോള്‍ നമ്മള്‍ കല്യാണം കഴിക്കും. പ്രായമായി, നമുക്ക് നോക്കണ്ടേ എന്ന് അമ്മ ഇടയ്ക്ക് പറയും. പക്ഷേ അച്ഛന്‍ ഒട്ടും പ്രഷര്‍ തരാറില്ല.

അച്ഛന്‍ ബഹ്റൈനിലാണ്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരുന്നത്. അടുത്ത വര്‍ഷം അച്ഛന്‍ ജോലി നിര്‍ത്തി വരും. ഞാന്‍ വരുമ്പോഴെക്കും നീ കല്യാണം കഴിച്ച് പോവല്ലേ എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് വീട്ടില്‍ നിന്നും പ്രഷറൊന്നുമില്ലെന്ന് സ്വാസിക പറയുന്നു.

സത്യത്തില്‍ കല്യാണത്തിന് പ്രായമില്ല. അങ്ങനെ വെക്കാന്‍ പാടില്ല. എല്ലാവരും സൊസൈറ്റിയെ പേടിച്ചിട്ടാണ്. മുപ്പത് വയസ് കഴിഞ്ഞാല്‍ ഗര്‍ഭിണിയാവില്ല, എന്നൊക്കെയുള്ള പേടി കാരണമാണ് എല്ലാവരും നേരത്തെ വിവാഹം കഴിക്കുന്നത്. അങ്ങനെ പേടിച്ച് ജീവിക്കാതെ നമുക്ക് കൂട്ട് വേണമെന്ന് തോന്നുന്ന സമയത്താണ് വിവാഹം കഴിക്കേണ്ടത്. നമ്മുടെ സ്വപ്നങ്ങള്‍ നേടിയതിന് ശേഷം കല്യാണം കഴിക്കുക എന്നാണ് സ്ത്രീകളോട് എനിക്ക് പറയാനുള്ളതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ജാതിയില്‍ വിശ്വാസമില്ല, ജാതകത്തില്‍ വിശ്വാസമുണ്ടെന്നും സ്വാസിക പറയുന്നു. ഞാനൊരു ദൈവവിശ്വാസിയാണ് ജാതകം നോക്കി കല്യാണം കഴിക്കണമെന്ന് ഞാന്‍ ആരോടും പറയില്ല. ഞാന്‍ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ശോഭിക്കില്ല. ഇരുപത്തിയെട്ട് വയസിന് ശേഷമേ അതുണ്ടാവൂ എന്ന് എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വന്നത് കൊണ്ട് ഞാനത് വിശ്വസിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

Most Popular

Recent Comments