നര്‍ത്തകിയായും അവതാരികയായും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് സ്വാസിക. നിരവധി നല്ല സിനിമകളിലൂടെ താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് സ്വാസികയുടെ അഭിനയ ജീവിതം ആരംഭിച്ചത്. നാലോളം തമിഴ് സിനിമകള്‍ ചെയ്ത ശേഷം പിന്നീട് മലയാള സിനിമയില്‍ ചില ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. ശേഷമാണ് സീരിയലുകളിലേക്ക് സ്വാസികയ്ക്ക് ക്ഷണം ലഭിച്ചത്. സിനിമ മേഖലയില്‍ ലഭിക്കാതിരുന്ന സ്വീകാര്യത സീരിയല്‍ മേഖലയില്‍ എത്തിയപ്പോള്‍ സ്വാസികയ്ക്ക് ലഭിച്ചു. സീതയെന്ന സീരിയലിലെ കഥാപാത്രമാണ് സ്വാസികയ്ക്ക് വലിയ രീതിയില്‍ പ്രേക്ഷകരേയും ആരാധകരേയും നേടി കൊടുത്തത്. ആറ് വര്‍ഷത്തോളം സീത സീരിയലില്‍ സ്വാസിക നായികയായി അഭിനയിച്ചിട്ടുണ്ട്. നടന്‍ സിജു വില്‍സണ്‍ നിര്‍മിച്ച വാസന്തി എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിദ്ധാര്‍ഥ് ഭരതന്‍ സിനിമയില്‍ സ്വാസിക ആദ്യമായി അഭിനയിച്ചിരിക്കുകയാണ്. സെന്‍സറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയില്‍ റോഷന്‍ മാത്യുവാണ് നായിക.
റിലീസ് ചെയ്യാനിരിക്കുന്ന ചതുരം സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്തുവെന്നതിന്റെ പേരില്‍ സ്വാസികയ്ക്ക് വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോള്‍ ഈ വിഷയത്തിലും ചതുരം സിനിമയുടെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് സ്വാസിക.
താരത്തിന്റെ വാക്കുകളുടെ വിശദാംശം വായിക്കാം..സിദ്ധാര്‍ഥ് ഭരതനെന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് ചതുരം മൂവി കമ്മിറ്റ് ചെയ്തത്. മുമ്പൊന്നും ഞാന്‍ ചതുരത്തില്‍ ധരിച്ചപോലുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. പിന്നെ റോഷനാണ് ചിത്രത്തിലെ നായകന്‍. റോഷന്‍ മുമ്പും ബോളിവുഡ് സിനിമകളില്‍ ഇന്റിമേറ്റ് രീതിയിലുള്ള സീനുകള്‍ ചെയ്തിട്ടുള്ളതാണ്. റോഷനെ ആരും ചതുരത്തിന്റെ ടീസര്‍ കണ്ട് വിമര്‍ശിച്ചിട്ടില്ല. റോഷന് ചെയ്യാം റോഷന്‍ ആണ്‍കുട്ടിയാണ്. അതേ ഇന്റിമേറ്റ് സീനുകള്‍ ഞാനെന്ന പെണ്‍കുട്ടി ചെയ്യുന്നതാണ് എല്ലാവരുടേയും പ്രശ്നം.
ചതുരം സിനിമയുടെ ഇതുവരെയുള്ള പ്രോസസ് ഞാന്‍ വളരെ എഞ്ചോയ് ചെയ്തതാണ്. സ്‌ക്രിപ്റ്റ് ഡിസ്‌കഷന്‍ അടക്കം നിരവധി പരിപാടികളുണ്ടായിരുന്നു. അതെല്ലാം എന്റെ സിനിമാ ജീവിതത്തില്‍ പുതുതാണ്. കാരണം എനിക്ക് തൂണില്‍ ചാരി നിന്ന് കരയുന്ന കഥാപാത്രം ചെയ്താണ് ശീലം. അതിന് പ്രിപ്പറേഷന്റെ ആവശ്യമുണ്ടായിട്ടില്ല. സീനുകള്‍ ചെയ്യുന്നതിന് മുമ്പ് ഞാനും റോഷനും ഡിസ്‌കഷന്‍ നടത്താറുണ്ട്’ സ്വാസിക വിജയ് പറയുന്നു. ഗായിക അഭയ ഹിരണ്‍മയി അവതാരികയായ ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക വിജയ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
Recent Comments