ബാലതാരമായി സിനിമയിലെത്തിയ തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരമാണ് ചിമ്പു. താരം ആദ്യമായി നായകനാവുന്നത് 2002 ല്‍ പുറത്തിറങ്ങിയ കാതല്‍ അഴിവതില്ലെ എന്ന സിനിമയിലൂടെയാണ്. നടന്റെ പിതാവ് ടി രാജേന്ദര്‍ സംവിധായകനും അമ്മ ഉഷ നിര്‍മാതാവും ആയ സിനിമ ആയിരുന്നു ഇത്.
താരം ഇപ്പോള്‍ പുതിയ ചിത്രം വെന്ദു തനിന്ദത് കാടു എന്ന പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ്. നടിമാരായ നയന്‍താര, ഹന്‍സിക തുടങ്ങിയവരുമായുള്ള പ്രണയം, ബ്രേക്ക് അപ്പ് തുടങ്ങിയവ ചിമ്പുവിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. 39 കാരനായ നടന്‍ ഇപ്പോഴും അവിവാഹിതനാണ്. ഇപ്പോള്‍ ഇതേ പറ്റി സംസാരിച്ചിരിക്കുകയാണ് ചിമ്പു.
എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി ചിമ്പു
വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് ഭയമുണ്ടെന്നാണ് ചിമ്പു പറയുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്. എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്, തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വെക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന് ചിമ്പു പറഞ്ഞു.
2003 ല്‍ ദം എന്ന സിനിമയില്‍ നടന്‍ അഭിനയിച്ചു. 2004 ല്‍ തുടരെ മൂന്ന് റിലീസുകള്‍ ചിമ്പുവിനുണ്ടായി. കുത്ത്, കോവില്‍, മന്‍മദന്‍ എന്നീ സിനിമകള്‍ ആയിരുന്നു അവ. ഇവയില്‍ മന്‍മദന്‍ എന്ന സിനിമ ചിമ്പുവിന്റെ കരിയറിലെ വഴിത്തിരാവായി. 2006 ലെ വല്ലവന്‍ എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. വിണ്ണൈതാണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കപ്പെടുന്നത്.
പിന്നീട് സിനിമകള്‍ തുടരെ പരാജയപ്പെടുകയും ബിഗ് സ്‌ക്രീനില്‍ നടനെ കൂടുതലായി കാണാതെയുമായി. 2012 നും 2016 നും ഇടയ്ക്ക് നടന് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ലഭിച്ചില്ല. എന്നാല്‍ 2018 ല്‍ മണിരത്നത്തിന്റെ ചെക്ക ചിന്ത വാനം എന്ന സിനിമയിലൂടെ നടന്‍ തിരിച്ചെത്തി. 2021 ല്‍ ഈശ്വരന്‍ എന്ന സിനിമയിലൂടെയാണ് നടന്‍ വന്‍ മേക്ക് ഓവറോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് മന്നാട് എന്ന ഹിറ്റ് ചിത്രത്തിലും നടന്‍ നായകനായി.
Recent Comments