സുനില്‍ ഷെട്ടിക്ക് ഒപ്പം ദുബായില്‍ ഓണം ആഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ദുബായില്‍ ഓണം ആഘോഷിച്ച് മോഹന്‍ലാല്‍. ദുബായിലെ സ്വന്തം വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ ഓണാഘോഷം. ദുബായിലെ സ്വന്തം ഫ്‌ലാറ്റില്‍ ഭാര്യ സുചിത്ര, സുഹൃത്ത് സമീര്‍ഹംസ, നടന്‍ സുനില്‍ ഷെട്ടി എന്നിവര്‍ക്കൊപ്പമായിരുന്നു ആഘോഷം.

ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സുഹൃത്ത് സമീര്‍ഹംസയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ഓണാഘോഷം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാനും യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വീസ സ്വീകരിക്കാനും വേണ്ടിയാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ബ്രോ ഡാഡി സിനിമയുടെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍ ദുബായിലെത്തിയത്.

തുടര്‍ന്ന് ഇന്നലെ താരം ദുബായില്‍ ഓണം ആഘോഷിക്കുകയായിരുന്നു. മോഹന്‍ലാല്‍ ദുബായില്‍ വന്നിറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബായില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

യുഎഇയുടെ ദീര്‍ഘകാല താമസ വീസയാണ് ഗോള്‍ഡന്‍ വീസ. ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നുള്ളവര്‍ ഗോള്‍ഡോന്‍ വീസക്ക് അര്‍ഹകരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക.

വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്ക്് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.