സന്തോഷ വാർത്ത പങ്കു വെച്ച് സുബി സുരേഷ്, ഒപ്പം ടിനി ടോമും!

 

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സുബി സുരേഷ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം. സുബി സുരേഷാണ് ഈ ഷോ അവതരിപ്പിച്ചിരുന്നത്. ഈ ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സുബിക്ക് സാധിച്ചു. കുട്ടിപ്പട്ടാളം നിർത്തിയതിനു ശേഷം സുബി തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ സജീവമാകുവാൻ തുടങ്ങി. ഇപ്പോഴിതാ ഒരു പുതിയ സന്തോഷം ആരാധകരുമായി പങ്കു വെക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേര്ഴ്സ് സ്വന്തമായ വിവരമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.നടന്‍ ടിനി ടോമിന്റെ വീട്ടില്‍ വെച്ചാണ് താരം തന്റെ സന്തോഷം ആഘോഷമാക്കിയത്.

ടിനി ടോമിനൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ചാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ ടിനിയുടെ വീട് പരിചയപ്പെടുത്തുകയാണ് സുബി സുരേഷ്. മിമിക്രി രംഗത്തു നിന്നെത്തി സിനിമയിൽ മേൽവിലാസമുണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. തന്റെ ഗുരുനാഥന്‍ ആണ് ടിനി, എന്റെ ജീവിതത്തില്‍ ഒരുപാട് പിന്‍തുണ നൽകിയ ഒരാള് കൂടിയാണ് ഇദ്ദേഹം എന്നാണ് താരം പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ പരിചിതമായ താരമാണ് സുബി സുരേഷ്, നടിയായും അവതാരിക ആയും സുബി പ്രേക്ഷരുടെ മനസ്സില്‍ സ്ഥാനം നേടി കഴിഞ്ഞു. മുപ്പത്തിയെട്ടു വയസ്സായ സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

കോമഡിയില്‍ സ്ത്രീകള്‍ എത്തിയിട്ടില്ലാത്ത കാലത്താണ് സുബി സുരേഷ് ഇതിലേക്ക് എത്തുന്നത് തന്നെ, എന്നിട്ടും തന്റെ കഴിവ് കൊണ്ട് വളരാന്‍ സുബിക്ക് സാധിച്ചു. താരം ക്യാമറക്ക് മുന്നിലേക്ക് എത്തുന്നത് ഏഷ്യാനെറ്റിലെ സിനിമാല എന്ന പരുപാടിയില്‍ കൂടിയാണ്. പിന്നീട് അവിടെ നിന്നും സുബി സിനിമയിലേക്കും എത്തി. സൂര്യയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലെ അവതാരക ആയി നിരവധി പേരുടെ മനസ്സ് കീഴടക്കാന്‍ സുബിക്ക് സാധിച്ചു. അടുത്തിടെയാണ് സുബി കൊറോണ വന്ന് പോസ്റ്റിവ് ആയത്, അതിനാൽ ക്വാറന്റൈനില്‍ ആയിരുന്നു. കുട്ടിപ്പട്ടാളം നിർത്തിയതിനെ തുടർന്നുള്ള വ്യാജ വാർത്തകളെ സംബന്ധിച്ച് സുബി ഒരു യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. അത് പ്രേക്ഷകർക്കിടയിൽ ഇതിനോടകം ചർച്ച ആയിക്കഴിഞ്ഞിരുന്നു.