കോമഡി ഷോകളിലൂടെ താരമായി മാറിയ നടിയാണ് സുബി സുരേഷ്. താരം പിന്നീട് നടിയായും അവതാരകയായുമെല്ലാം കയ്യടി നേടി. വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സുബി. തന്റേതായ ശൈലിയില്‍ തമാശകളിലൂടെയാണ് സുബി പ്രേക്ഷകരെ കയ്യിലെടുക്കാറുള്ളത്. വളരെ കാലമായി മിനി സ്‌ക്രീനില്‍ സജീവ സാന്നിധ്യമായി നില്‍ക്കുന്ന സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പലപ്പോഴും പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. അഭിമുഖങ്ങളില്‍ വിവാഹം സംബന്ധിച്ച ചോദ്യങ്ങള്‍ നടി നിരന്തരം നേരിടാറുമുണ്ട്.
വിവാഹത്തെക്കുറിച്ച് താരം ഇപ്പോള്‍ പറഞ്ഞത് കേള്‍ക്കാം. എന്റെ വിവാഹം എപ്പോഴാണെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ല. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്. എന്റെ ജീവിതത്തിലേക്ക് വരുന്ന ആള്‍ എന്നെക്കാള്‍ ഏറെ എന്റെ കുടുംബത്തെ സ്‌നേഹിക്കുന്നയാള്‍ ആവണം എന്നാണ് എനിക്ക്. അതിനാണ് ഞാന്‍ ഏറ്റവും മുന്‍ഗണന കൊടുക്കുന്നത്.
അമ്മയ്ക്ക് എന്റെ സ്വഭാവം നന്നായിട്ട് അറിയാം. അതുകൊണ്ട് എന്നെ നിര്‍ബന്ധിച്ചു പിടിച്ചു കെട്ടിക്കില്ലെന്ന ഉറപ്പ് എനിക്കുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് പറയറൊക്കെ ഉണ്ട്. അടുത്തിടെ യുഎസില്‍ നിന്നൊക്കെ ഒരു ആലോചന വന്നിരുന്നു. അതൊന്നും എനിക്ക് പറ്റിയില്ല. വിവാഹം കഴിച്ച എന്നെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല. നമ്മള്‍ പ്രോഗ്രാമും ഷൂട്ടോക്കെ ആയി നടക്കുകയാണല്ലോ, ആ ഒരു ഫ്രീഡം തരുന്ന ഒരാളെ കണ്ടെത്താന്‍ പറ്റിയിട്ടില്ല,’ സുബി പറഞ്ഞു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ തന്റെ പുറകെ നടന്ന രസകരമായ സംഭവവും സുബി പറയുന്നുണ്ട്. ബോയ്ക്കട്ട് ചെയ്ത മുടി ആയിരുന്നു പണ്ട് എന്ന് സുബി പറഞ്ഞതിന് പിന്നാലെ ആണ്‍ കുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയും താരം പറഞ്ഞു.
Recent Comments