വിവാഹ ശേഷമുള്ള ആദ്യ യാത്ര പങ്കു വെച്ച് താരദമ്പതികൾ !

 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മൃദുല വിജയ്. പിന്നീട് നിരവധി പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ആകുവാൻ മൃദുലക്ക് സാധിച്ചു. അതെ പോലെ തന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ഏവർക്കും സുപരിചിതനായ നടൻ ആണ് യുവ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞൊഴുകികൊണ്ട് ഇരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു, ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. ഇപ്പോഴിതാ മൃദുലയ്‌ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ പോയ ചിത്രം യുവ കൃഷ്ണ തന്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിവാഹ ശേഷമുള്ള ആദ്യത്തെ യാത്രയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. സീരിയല്‍ രംഗത്ത് ഉള്ളവര്‍ ആയത് കൊണ്ട് ഇരുവരുടേതും ലവ് മ്യാരേജ് ആണെന്ന് പലരും കരുതിയെങ്കിലും പക്കാ അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവരും പുതിയ ഫ്‌ളാറ്റിലേക്ക് താമസവും മാറ്റി. മൃദുലയ്‌ക്കൊപ്പമുള്ള ജീവിതം ഒരുമിച്ച് ആയിരിക്കാനായി യുവ നേരത്തെ ഫ്‌ളാറ്റ് വാങ്ങിയിരുന്നു.

വിവാഹ തിരക്കുകളെല്ലാം കഴിഞ്ഞതോടെ മുന്‍പ് ആഗ്രഹിച്ച പല യാത്രകള്‍ക്ക് താരങ്ങള്‍ തുടക്കം കുറിച്ചിരിക്കുകയാണ് നവതാരദമ്പതിമാര്‍. വിവാഹത്തിന് പ്രിയപ്പെട്ടവരെയെല്ലാം ഉൾക്കൊള്ളിക്കാൻ പറ്റാതെ വന്നതിന്റെ സങ്കടം ഇരുവരും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളുടെയുൾപ്പടെയുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വിവാഹശേഷമുള്ള സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞ് യുവയും മൃദുലയും എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മൃദുലയും യുവയും ഫോട്ടോഷൂട്ടിനെത്തിയത്. വിവാഹചിത്രങ്ങളിലും പിന്നീടുമുള്ള അതേ സന്തോഷം ജീവിതത്തിലും എന്നും നിലനിൽക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.