യുവ നായികമാരില്‍ ശ്രദ്ധേയമായ താരമാണ് ശ്രുതി രാമചന്ദ്രന്‍. പ്രേതം, സണ്‍ഡേ ഹോളിഡേ, മധുരം, കാണെക്കാണെ, തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം തന്നെ മലയാളികള്‍ വളരെ വേഗത്തില്‍ ഏറ്റെടുത്തു. തെലുങ്കില്‍ ഡിയര്‍ കംറേഡ് എന്ന സിനിമയിലും നടി ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി.
സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വരാനാഗ്രഹിക്കുന്നവരോടാണ് ഇത് പറയാനാഗ്രഹിക്കുന്നത്. പണ്ടൊരു സെറ്റില്‍ ഇരിക്കുമ്പോള്‍ ലീഡ് ആക്ടര്‍ ആരായാലും പരുഷനോ സ്ത്രീയോ അവര്‍ ഒരു തമാശ പറയുമ്പോള്‍ അത് തമാശയായി കാണാനും ചിരിക്കാനും ഞാന്‍ സ്വയം നിര്‍ബന്ധിക്കുമായിരുന്നു. തിരിച്ച് വീട്ടില്‍ പോവുമ്പോള്‍ അതെനിക്ക് തമാശയായി തോന്നിയില്ല, എന്തിനാണ് ഞാനതിന് ചിരിച്ചത് എന്ന് ആലോചിക്കുമായിരുന്നു അതൊക്കെ മനസ്സിലാക്കാന്‍ ഒരുപാട് സമയമെടുത്തു. ഒരു ഘട്ടത്തില്‍ എന്റെ ഐഡന്റിറ്റി ഞാന്‍ മറന്നു. അത് എന്റെ ജീവിതത്തിലെ എല്ലാം വശങ്ങളെയും ബാധിച്ചു. എന്റെ റിലേഷന്‍ഷിപ്പിലായിരിക്കാം, വര്‍ക്കില്‍ ആയിരിക്കാം. എനിക്ക് ഒരു സത്യസന്ധത ഇല്ലായ്മ തോന്നി. നമ്മള്‍ നമ്മളായി നില്‍ക്കുക എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷെ 100 പേരുടെ ഇടയ്ക്ക് നമ്മള്‍ നമ്മളായി നില്‍ക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നമ്മളായി നില്‍ക്കുക എന്നതിന് വലിയ പ്രധാന്യംനല്‍കുന്നുണ്ടെന്നും നടി വ്യക്തമാക്കി. അതേ സമയം സിനിമാ രംഗത്തെ ചൂഷണത്തെക്കുറിച്ച് ഒരു നടി പറഞ്ഞത് തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. ഒരു സെറ്റില്‍ നിന്ന് ഞാന്‍ ഒരു കോ ആക്ടറോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. കാറില്‍ പോവുമ്പോള്‍ അവള്‍ ചോദിച്ചു ശ്രുതിക്ക് സിനിമയില്‍ വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ വെറുതെ പറഞ്ഞു ഇല്ലെന്ന്. അവള്‍ എന്ന നോക്കി ശ്രുതിയൊക്കെ എന്ത് ലക്കിയാണ് എന്ന് ചോദിച്ചു. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. ആദ്യ സിനിമ ദുല്‍ഖറിന്റെ കൂടെ, രണ്ടാമത്തെ സിനിമ ജയസൂര്യയുടെ കൂടെ, ഇത് കഴിഞ്ഞ് നിനക്ക് അവസരങ്ങള്‍ വരുമെന്ന് അവള്‍ പറഞ്ഞു.
എന്നാല്‍ അത് അസൂയയോ ഒന്നും ആയിരുന്നില്ല. സങ്കടമായിരുന്നു അവളുടെ ശബദ്ത്തിലും കണ്ണിലും. ശ്രുതീ, ഞാന്‍ കടന്ന് പോയിരിക്കുന്ന സന്ദര്‍ഭങ്ങള്‍ നിനക്ക് ആലോചിക്കാന്‍ പോലും പറ്റില്ല, എന്നവള്‍ പറഞ്ഞു, ഞാനത് മനസ്സിലാക്കുന്നു. കാരണം അവളുടെ ലോകം എന്റെതില്‍ നിന്നും വ്യത്യസ്തമാണ്. അതെന്നെ വളരെ ബാധിച്ചു. അവള്‍ക്ക് നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Recent Comments