ആരാധകരുടെ ശ്രേയ കുട്ടിക്ക് സംഭവിച്ചത് കണ്ടോ; സങ്കടത്തില്‍ ആരാധകര്‍

സൂര്യ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സില്‍ ഇടം പിടിച്ച കുഞ്ഞു ഗായികയാണ് ശ്രേയ ജയ്ദീപ്. റിയാലിറ്റി ഷോയില്‍ വിജയിച്ചതോടെ സിനിമയില്‍ ഗായികയായി എത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.

മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. സൂര്യ സിംഗറിലൂടെ തന്നെ വലിയ ആരാധക വൃന്ദത്തെ താരം സ്വന്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശ്രേയ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.

എന്നാല്‍ ഒരു സങ്കട വാര്‍ത്തയാണ് താരം ആരാധകരുമായി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ശ്രേയ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ചാനല്‍ വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും ബാക്ക് അപ്പ് ചാനലായി മറ്റൊരു ചാനല്‍ തുടങ്ങുമെന്നും ശ്രേയ ആരാധകരെ അറിയിച്ചു.

ഇതില്‍ ലൈവ് വന്ന ചാനല്‍ തുടങ്ങാമെന്നാണ് കരുതുന്നതെന്നും ശ്രേയ പറഞ്ഞു. എന്നാല്‍ താരത്തിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു എന്ന വാര്‍ത്ത ആരാധകരില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. പുതിയ ചാനലിന് എല്ലാ വിധ ആശംസകളും ആരാധകര്‍ അര്‍പ്പിക്കുന്നുണ്ട്.

ഞങ്ങളുടെ പിന്തുണ ശ്രേയ കുട്ടിക്ക് എപ്പോഴും ഉണ്ടാകുമെന്നാണ് ആരാധകര്‍ കമന്റില്‍ പറയുന്നത്.