HomeEntertainmentബിഗ്‌ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്, ഇപ്പോള്‍ അമ്മമാരൊക്കെ കെട്ടിപ്പിടിച്ച് കരയും

ബിഗ്‌ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്, ഇപ്പോള്‍ അമ്മമാരൊക്കെ കെട്ടിപ്പിടിച്ച് കരയും

ബിഗ് ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ ജെ മേനോന്‍. താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. മത്സരത്തിന്റെ അവസാന ദിവസങ്ങള്‍ വരെ ഷോ യില്‍ നിന്നിട്ടാണ് സൂര്യ പുറത്തേക്ക് പോവുന്നത്. അതേ സമയം താരത്തിന് ബിഗ് ബോസില്‍ നിന്ന് പുറത്തു വന്ന ശേഷം
സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുവെന്ന് സൂര്യ വെളിപ്പെടുത്തി.

ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താന്‍ അനുഭവിച്ച വേദനകള്‍ തുറന്നു പറയുകയാണ് താരം. ബിഗ് ബോസിന് ശേഷം സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നാണ് നടി പറയുന്നത്. മകള്‍ അങ്ങനൊരു ഷോ യില്‍ പോയതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് സൂര്യയുടെ മാതാപിതാക്കളും പറയുന്നു. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് പതിമൂന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടും ആര്‍ക്കും അറിയില്ലായിരുന്നു. അഞ്ച് പടങ്ങളില്‍ നായികയായി അഭിനയിച്ചു. ബാക്കിയൊക്കെ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ സിനിമകളായിരുന്നു. അതേ സമയം ബിഗ് ബോസ് പോയതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു. ഇതൊരു ജനകീയ ഷോ ആയത് കൊണ്ട് എല്ലാവരും കണ്ടു. അന്നേരമാണ് സൂര്യ എന്നൊരു വ്യക്തി ഇവിടെയുണ്ടെന്ന് എല്ലാവരും മനസിലാക്കുന്നത്. ബിഗ് ബോസ് എന്റെ കരിയറില്‍ ഒത്തിരി ഗുണമായി. പക്ഷേ കൊറോണ കത്തി നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്നത്. ആ സമയത്ത് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ചാനലുകളില്‍ പോയി അഭിമുഖം കൊടുക്കാനോ ഒന്നും സാധിച്ചില്ല.

ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈ അടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല ഒത്തിരി പേര്‍ക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ കരിയറിന് ഭീഷണിയാവുമോ എന്നോര്‍ത്ത് പറയാതെ ഇരുന്നതാണ്. വയസിനെ കളിയാക്കിയുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നായിരിക്കും. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്നൊക്കെയാണ് പലരും പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം തരണം ചെയ്താണ് ജീവിക്കുന്നതെന്നാണ് താരം പറയുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കുകയാണെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.

Most Popular

Recent Comments