ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായിരിക്കുകയാണ്.ലിനിയുടെ
ആ കുഞ്ഞു മക്കളെ പൊന്നുപോലെ നോക്കാന്‍ ഒരു അമ്മയും ചേച്ചിയും കൂടെ എത്തിരിക്കുകയാണ്. ലളിതമായ വിവാഹമായിരുന്നു സജിഷിന്റെയും പ്രതിഭയുടെയും. വിവാഹം വടകരയില്‍ വെച്ചാണ് നടന്നത്.
മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും തണലാവാന്‍ സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി. ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു.
ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. കോഴിക്കോട് ജില്ലയിലെ
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു. ലിനിയുടെ അവസാന ആഗ്രഹമാണ് സജീഷ് നിറവേറ്റിയിരിക്കുന്നത്. വിവാഹ ഫോട്ടോയ്ക്ക് താഴെ മികച്ച കമന്റുകള്‍ ആണ് ഇതിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. അമ്മയുടെ സ്‌നേഹം ലഭിക്കാതെ വളരുന്ന കുട്ടികള്‍ ആണ് അവര്‍ക്ക് സ്‌നേഹം ലഭിക്കട്ടെ എന്നാണ് കൂടുതല്‍ ആളുകളും ആശംസിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ വിവാഹിതനാകുന്നു എന്ന് ഇതിനു മുന്‍പ് തന്നെ സജീഷ് അറിയിച്ചിരുന്നു. എല്ലാവരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും സജീഷ് പറയുന്നു. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും ലിനിയുടെ ബന്ധുക്കള്‍ കൂടി ചേര്‍ന്നാണ് ഈ വിവാഹം ഉറപ്പിക്കാന്‍ പോയത് എന്നൊക്കെയായിരുന്നു സജീഷ് പറഞ്ഞിരുന്നത്.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമാണ് ഇന്നും ലിനി. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു. ലിനിയുടെ അവസാന ആഗ്രഹമാണ് സജീഷ് നിറവേറ്റിയിരിക്കുന്നത്. സജീഷ് വിവാഹം കഴിക്കണമെന്ന് അവർ അവസാനമായി എഴുതിയ കത്തിൽ കുറിച്ചിരുന്നു.
Recent Comments