HomeEntertainmentമഞ്ജരിയുടേത് രണ്ടാം വിവാഹമായിരുന്നു, പക്ഷേ നല്ല മനസിന്റെ ഉടമയാണ്; ഇതാണ് വിവാഹത്തിന് കാരണമായതെന്ന് ജെറിന്‍

മഞ്ജരിയുടേത് രണ്ടാം വിവാഹമായിരുന്നു, പക്ഷേ നല്ല മനസിന്റെ ഉടമയാണ്; ഇതാണ് വിവാഹത്തിന് കാരണമായതെന്ന് ജെറിന്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് മഞ്ജരി. ഈ സിനിമയ്ക്ക് ശേഷം എണ്ണമറ്റ ഗാനങ്ങളിലൂടെ മലയാളി മനസില്‍ ഇഷ്ടഗായികയായി താരം വളര്‍ന്നു. ഗായിക മഞ്ജരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വളരെ ലളിതവും മനോഹരവുമായി നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. മഞ്ജരിയുടെ ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്.

ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്…..ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. ഈ ചടങ്ങ് മാത്രമാണ് ഞങ്ങള്‍ക്ക് പുതിയത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. പക്ഷെ ജീവിതത്തില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംസാരിക്കുമ്പോഴും അങ്ങനെയൊന്നും കരുതിയിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. മഞ്ജരിയെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ജെറി മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. നല്ലൊരു മനസിന്റെ ഉടമയാണ് മഞ്ജരി. മഞ്ജരിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ജെറിനുമായി നടന്നത്. ആദ്യത്തെ ബന്ധത്തെ കുറിച്ച് പലപ്പോഴും മഞ്ജരി തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും ജെറിന്‍ പറഞ്ഞു.

ഭര്‍ത്താവ് ജെറിനുമൊത്തുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. ബോയിഷ് രീതിയില്‍ ആയിരുന്നു ഞാന്‍ നടന്നിരുന്നത്. കമ്മലിടില്ലായിരുന്നു. മുടി ബോയ്ക്കട്ടായിരുന്നു. ഒരു ഡ്രെസ്സിങ് സെന്‍സുമില്ലായിരുന്നു. കണ്ണാടിയെന്ന സാധനം നോക്കാറില്ലായിരുന്നു. അന്ന് എന്റെ ഇഷ്ടത്തിനാണ് നടന്നിരുന്നത്. അച്ഛന്‍ എന്റെ റോള്‍ മോഡലായിരുന്നു. അച്ഛന്‍ പോകുന്ന ബാര്‍ബര്‍ഷോപ്പില്‍ പോയി ഞാന്‍ മുടി മുറിക്കുമായിരുന്നു. അച്ഛന്റെ ഷേവിങ് സെറ്റുപയോഗിച്ച് താടി വടിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. ആണ്‍കുട്ടികളായിരുന്നു പ്രധാന കമ്പനി.

മാത്രമല്ല ആണ്‍പിള്ളേരുമായി നിരന്തരം അടിയുണ്ടാക്കുമായിരുന്നു. അന്ന് പ്രേമം പോലുള്ളതൊന്നും ചിന്തയില്‍പ്പോലും വന്നിട്ടില്ല. ജെറിനും ചിന്തയില്‍ ഇല്ലായിരുന്നു. ടീച്ചറുടെ പെറ്റാവാന്‍ വേണ്ടി സുഹൃത്തുക്കളെ നിരന്തരം ഒറ്റികൊടുക്കുമായിരുന്നു. അങ്ങനെ സുഹൃത്തുക്കളെല്ലാം എന്നെ വിട്ട് പോകുന്ന സ്ഥിതിയുണ്ടായി. അങ്ങനെ ഒരിക്കല്‍ ജെറിന്‍ തന്നെയാണ് എന്നെ ഉപദേശിച്ചത്. സുഹൃത്തുക്കളെ ഒറ്റിക്കൊടുത്താല്‍ അവസാനം ആരും ഒപ്പമുണ്ടാകില്ലെന്ന് ജെറിന്‍ പറഞ്ഞെന്നും മഞ്ജരി അഭിപ്രായപ്പെട്ടു.

Most Popular

Recent Comments