ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്്ക്ക ശേഷമുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് പാപ്പു എത്താറുണ്ട്. അമൃതയും പാപ്പുവും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ അമൃതയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. കുറച്ച് കലോറി കളഞ്ഞാല്‍ ഇതുപോലെ പുഞ്ചിരിക്കാനാവുമെന്ന ക്യാപ്ഷനോടെയായാണ് അമൃത വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നുവെന്നും അമൃത കുറിച്ചിരുന്നു. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. നൈസ് എന്ന കമന്റുമായി ആദ്യമെത്തിയത് അഭിരാമി സുരേഷായിരുന്നു. എങ്ങനെയാണ് വര്‍ക്കൗട്ട് ചെയ്യുന്നത് എന്നുകൂടി കാണിക്കാമായിരുന്നുവെന്ന കമന്റുകളുമുണ്ട്.
പ്രശസ്ത സിനിമാതാരം ബാലയെയായിരുന്നു അമൃത ആദ്യം വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ സംഭവിച്ചു. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചതിനുശേഷം ആണ് വിവാഹമോചനം നേടിയത്. വിവാഹമോചനം നേടുന്ന സമയത്ത് ഞാന്‍ സീറോ ആയിരുന്നു എന്ന് അമൃത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നീടാണ് ഞാന്‍ എന്റെ എല്ലാ നേട്ടങ്ങളും തിരിച്ചുപിടിച്ചത്. ഇനി എനിക്ക് സന്തോഷിക്കണം, എന്നും അമൃത പറഞ്ഞിരുന്നു. പിന്നീട് ഈയടുത്താണ് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദറിനെ അമൃത വിവാഹം കഴിക്കുന്നത്. ഗോപി സുന്ദറിന്റെയും അമൃതയുടെയും ഫോട്ടോയ്ക്ക് കീഴെ നിരവധി മോശം കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. പക്ഷേ ഇതിനെയെല്ലാം വളരെ പുഞ്ചിരിയോടെ നേരിടുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്.
സംഗീത കുടുംബത്തിലാണ് ജീവിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെയൊരു കുടുംബത്തിലേക്ക് തിരിച്ചുകയറി. പാട്ടിനെക്കുറിച്ചുള്ള സംശയങ്ങളെല്ലാം എനിക്ക് ഗോപി സുന്ദറിനോട് ചോദിക്കാനാവുന്നുണ്ട്. ഇപ്പോഴത്തെ ജീവിതത്തില്‍ സമാധാനവും സന്തോഷവുമുണ്ടെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ഒന്നിച്ച് സ്റ്റേജ് ഷോയിലും മ്യൂസിക് ആല്‍ബത്തിലുമെല്ലാം അമൃതയുമുണ്ടായിരുന്നു. പാട്ടും സ്റ്റേജ് ഷോകളുമെല്ലാം ഒന്നിച്ചും അല്ലാതെയുമൊക്കെയായി ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. ഇരുവരും ഇപ്പോള്‍ വളരെ സന്തോഷമായാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം അമൃത കൂട്ടുകാരോടൊപ്പം ഗോവയില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Recent Comments