നടൻ ഷൈൻ ടോം ചാക്കോ ഒരു വിവാദ താരമാണ്. ഇപ്പോൾ വീണ്ടും വിവാദ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരം . വിമാനത്തിന്റെ കോക്‌പിറ്റിൽ വലിഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഷൈൻ ടോം ചാക്കോയെ എയർലൈൻസ് ജീവനക്കാർ വിമാനത്തിൽ നിന്നും പുറത്താക്കിയെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . ദുബായിലെ വിമാന താവളത്തിൽ വച്ചാണ് നാടകീയ സംഭവം അരങ്ങേറിയറത് . ഷൈൻ അഭിനയിച്ച പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് വന്നതായിരുന്നു താരം.
വിമാനത്തിന്റെ കോക്‌പിറ്റിൽ വലിഞ്ഞു കയറാൻ ശ്രമം!! നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നിറക്കിവിട്ടു. സംഭവച്ചത് ഇങ്ങനെ
ഷൈനിന്റെ തീർത്തും അസ്വാഭാവികമായ പെരുമാറ്റങ്ങളെ തുടർന്ന് എയർലൈൻസ് അധികൃതർ ഷൈൻ ടോംമിനെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോ അഭിനയിച്ച പുതിയ സിനിമ ഭാരത് സർക്കസിന്റെ ദുബായിലെ ഒരു പ്രൊമോഷൻ ഇവന്റിൽ പങ്കെടുക്കാൻ വേണ്ടി വന്നതായിരുന്നു താരം. ഷൈൻ കൂടെ ആ സിനിമയിലെ മറ്റ് താരങ്ങളും പ്രധാന അണിയറ പ്രവർത്തകരും എല്ലാം ഉണ്ടായിരുന്നു. ഷൈനെ വിമാനത്തിൽ നിന്നും പുറത്താക്കിയതിനു ശേഷമാണ് ഫ്ലൈറ്റ് പിന്നീട് പുറപ്പെട്ടത്.
സോഹൻ സിനു ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഭാരത് സർക്കസ്. ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് വേണ്ടിയായിരുന്നു ഷൈൻ കഴിഞ്ഞ ദിവസം ദുബൈയിൽ എത്തിയിരുന്നത് . എം എ നിഷാദ്, ബിനു പപ്പു തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് . ഈ കഴിഞ്ഞ ഡിസംബർ 9നാണ് സിനിമ തിയേറ്ററുകളിൽ എത്തിയിരുന്നത് . റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . അനൂപ് ഷാജിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .
കേരളത്തിൽ നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്. വളരെ മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ചു സിനിമകളിലൂടെ ഷൈൻ ടോം ചാക്കോ പുറത്തെടുക്കുന്നത്. താരത്തിന്റെ ഇന്റർവ്യൂകൾക്കും വലിയ ഫാൻ ബേസ് ആണുള്ളത്. മലയാളികൾക്കിടയിൽ ധ്യാൻ ശ്രീനിവാസന്റെയും ഷൈൻ ടോം ചാക്കോയുടെയും ഇന്റർവ്യൂകളാണ് കൂടുതൽ വൈറൽ ആയി മാററുള്ളത്. നിരവധി സിനിമകളാണ് ഇപ്പോൾ ഷൈൻ ടോംമിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. എല്ലാം ആരാധകർ ഏറെ പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന സിനിമകളാണ്.
ഇളയദളപതി വിജയ് നായകനായ ബീസ്റ്റിലൂടെ ഷൈൻ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ബീസ്റ്റിലൂടെ താരത്തിന് ലഭിച്ചത്. ഇങ്ങനെയൊക്കെ ആണെങ്കിലും താരം ഒരു വിവാദ നായകനാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റ് ഇന്റർവ്യൂകളിലുമൊക്കെ താരം ഇതിനു മുമ്പ് പല പ്രശ്നങ്ങളും ഉണ്ടാക്കുകയും വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്നം ഏത് രീതിയിലാണ് പരിഹരിക്കപെടുന്നത് എന്ന ആകാംഷയിലാണ് ആരാധകരിപ്പോൾ.
Recent Comments