നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനലുമായി സജീവമാണ്. ഹോം വ്ളോഗ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സിന്ധു ഇപ്പോള്‍.
നിത്യേനയുള്ള വീഡിയോ കാണുമ്പോള്‍ പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യാറുണ്ട്. എന്തെങ്കിലും വീഡിയോ ചെയ്യൂയെന്ന് ആളുകള്‍ പറയാറുണ്ട്. പ്ലാന്‍ ചെയ്തല്ല വീഡിയോ എടുക്കാറുള്ളത്. ജോലിയുടെ ഭാഗമായി ഇടയ്ക്ക് വീഡിയോ ചെയ്യാറുണ്ട്.
സത്യത്തില്‍ എനിക്ക് ഇഞ്ചക്ഷന്‍ വരെ പേടിയായിരുന്നു. അമ്മൂന്റെ ഡെലിവറി ഭയങ്കര എകസൈറ്റ്മെന്റായിരുന്നു. ധാരാളം വേദന സഹിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ കൂളായിരുന്നു. ഡെലിവറി കഴിഞ്ഞ് അധികം തന്നെ കഴിയും മുന്‍പ് എനിക്ക് നടക്കാനൊക്കെ പറ്റിയിരുന്നു. ഇനിയൊരു സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് വിശദമായി പറയാം. കല്യാണം കഴിഞ്ഞവര്‍ക്ക് ഉപയോഗപ്രദമാവുന്ന കാര്യമാണല്ലോ അത്. അതത്ര വലിയ സംഭവമൊന്നുമല്ല. അതൊരു നോര്‍മ്മല്‍ കാര്യമാണ്. അമ്മു എന്നാല്‍ മകള്‍ അഹാനയുടെ വിളിപ്പേരാണ്. അത് പല പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്.
കിച്ചൂന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഗാര്‍ഡന്‍. ആള്‍ വരുന്നതിന് മുന്‍പ് അവിടെപ്പോയി എല്ലാം നോക്കണം. പുള്ളിക്ക് ഫേവറൈറ്റായ വല്ല ചെടികളും വാടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണമെന്നും പറഞ്ഞായിരുന്നു സിന്ധു കൃഷ്ണ ഗാര്‍ഡന്‍ കാണിച്ചത്. വീട്ടിലെ കാര്യങ്ങളായിരുന്നു ഇത്തവണ കാണിച്ചത്.
കോളേജില്‍ പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു കല്യാണം. അതുവരെ ഒരു ചായ പോലും ഉണ്ടാക്കിയിരുന്നില്ല. എംഎയ്ക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. അതുകഴിഞ്ഞ് വൈകാതെ തന്നെ പ്രഗ്‌നന്റായി. രണ്ട് വീട്ടിലും സഹായത്തിനാളുണ്ടായിരുന്നു. അമ്മു ജനിച്ചപ്പോള്‍ മുതല്‍ അപ്പച്ചി കൂടെയുണ്ട്. എന്നെ എല്ലാവരും ചെറിയ കുട്ടിയായാണ് ട്രീറ്റ് ചെയ്തിരുന്നത്. ഹെല്‍പ്പിന് വേറെയൊരാളുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ട് ടൈമാക്കി മാറ്റി.
നടന്‍ കൃഷ്ണകുമാറിന്റെ മക്കളും സമൂഹമാധ്യമങ്ങളില്‍ വളരെയധികം സജീവമാണ്. നാലു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്തമകള്‍ അഹാന സിനിമാ രംഗത്ത് വളരെയധികം സജീവമാണ്. അതുപോലെതന്നെ മറ്റു മൂന്നു മക്കളുടെയും ആഗ്രഹം സിനിമാതാരം ആവുക എന്നുള്ളതാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും തന്നെ സമൂഹമാധ്യമങ്ങളില്‍ വളരെയധികം വാര്‍ത്തകള്‍ ആകാറുണ്ട്. മികച്ച നര്‍ത്തകിമാര്‍ കൂടിയാണ് ഇവര്‍. ഫോട്ടോഷൂട്ടിലും ഒട്ടും പിന്നിലല്ല. കഴിഞ്ഞദിവസം മൂന്നാമത്തെ മകള്‍ ഇഷാനിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. കടല്‍ത്തീരത്ത് വച്ചായിരുന്നു ഇഷാനി ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. യാത്രകളും ഒരുപാട് ഇഷ്ടപ്പെടുന്ന കുടുംബമാണ് ഇവരുടേത്. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് എപ്പോഴും അറിയാന്‍ ആകാംക്ഷയാണ്. അക്ഷരാര്‍ത്ഥത്തില്‍ താരകുടുംബം തന്നെയാണ് ഇവരുടേത്.
Recent Comments