മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഡാന്‍സ് ഷോകളിലൂടെയാണ് താര ശ്രദ്ധ നേടിയത്. 2004 ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തിലൂടെ തന്നെ താരത്തെ മലയാളികള്‍ സ്വീകരിച്ചു. ധന്യ എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയില്‍ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തില്‍ നായികാ വേഷങ്ങളില്‍ ഷംനയെ അധികം കണ്ടിട്ടില്ല. എന്നാല്‍ ചട്ടക്കാരി എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശക്തമായ പ്രകടനം കാഴ്ച വെച്ചു.
2007 ല്‍ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ല്‍ മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ വിവാഹിതയാന്‍ പോവുന്ന കാര്യം ഷംന പ്രേക്ഷകരെ അറിയിച്ചത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയാണ് വരന്‍. ഷംന തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും ആരാധകരമായുള്ള ചോദ്യോത്തര സെഷനില്‍ വിവാഹത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ഷംന. വിവാഹം എപ്പോഴാണെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഉടനെയുണ്ടാവും അറിയാക്കാം എന്നാണ് ഷംന നല്‍കിയ മറുപടി. വരന്റെ പേര് ഇക്ക എന്നാണ് കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്നതെന്നും ഷംന വ്യക്തമാക്കി. യഥാര്‍ത്ഥ ജീവിതത്തിലെ ക്രഷ് ആരെന്ന ചോദ്യത്തിന് ഷാനിദിന്റെ ഫോട്ടോ കാണിച്ചാണ് ഷംന മറുപടി നല്‍കിയത്.
മക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് മലയാളത്തില്‍ അവസാനം ഷംന അഭിനയിച്ചത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയിലും ശ്രദ്ധേയ വേഷം ഷംന ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളുടെ ജഡ്ജായി ഷംന എത്തുന്നുണ്ട്. തെലുങ്കില്‍ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴില്‍ തമിഴില്‍ ഡെവില്‍, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തില്‍ ചട്ടക്കാരി എന്ന സിനിമയില്‍ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്.
വിവാഹിതയാവാന്‍ ഒരുങ്ങി ഷംന കാസിം, ചിത്രങ്ങള്‍ വൈറല്‍
Recent Comments