നൃത്ത വേദികളിലൂടെ ശ്രദ്ധേയമായ താരമാണ് ശാലു മേനോന്‍. താരം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴും ഓര്‍ത്തു വയ്ക്കുന്ന നിരവധി കഥാപാത്രങ്ങളെ ശാലു അനശ്വരമാക്കി. ഇപ്പോള്‍ മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയാണ് ശാലു മേനോന്‍ വീണ്ടും സ്‌ക്രീനിലെത്തിയത്. കറുത്ത മുത്തിലെ കന്യ എന്ന കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ്, മിസിസ് ഹിറ്റ്ലര്‍ തുടങ്ങിയ പരമ്പരകളിലാണ് ശാലു മേനോന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ശാലു മേനോന്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്. നീല നിറത്തിലെ സാരി ധരിച്ച് ആമ്പല്‍ പൂക്കള്‍ക്കിടയില്‍ വള്ളത്തില്‍ കിടക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മൈലുകള്‍ അകലെയായിരിക്കാം, പക്ഷേ ഓണത്തിന്റെ ചൈതന്യം എപ്പോഴും എന്റെ ഹൃദയത്തില്‍ തങ്ങിനില്‍ക്കും. അതിനാല്‍, ഈ ഓണാഘോഷം നമുക്ക് ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ആഘോഷിക്കാം എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ശാലു മേനോന്‍ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം ശാലു മേനോന്‍ തന്റെ ഓണചിത്രവും പങ്കുവെച്ചിരുന്നു കേരള സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണാന്‍ കഴിഞ്ഞത്. നിരവധി പേരാണ് ഇതിന് കമന്റുമായി രംഗത്തെത്തിയത്. സാധാരണ ഗതിയില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ശാലു മേനോന്‍. തന്റെ എല്ലാ വിശേഷങ്ങളും പുതിയ ഫോട്ടോകളും ശാലു മേനോന്‍ ആരാധകരെ അറിയിക്കാറുണ്ട്.
അതേ സമയം ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. നല്ല കമന്റുകള്‍ക്കൊപ്പം മോശം കമന്റുകളും ചിത്രങ്ങള്‍ക്ക് വരാറുണ്ട്. പക്ഷേ ഇതൊന്നും മുഖവുരയ്ക്ക് എടുക്കാതെ താരം എപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമാകാറുണ്ട്.
അതേ സമയം ജീവിതത്തില്‍ ചില മോശം സന്ദര്‍ഭങ്ങളും ശാലു മേനോന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷമായാണ് താരം ഇപ്പോള്‍ ജീവിക്കുന്നത്. ജയില്‍വാസത്തെക്കുറിച്ച് ശാലു മേനോന്‍ തന്നെ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ ആ കാലഘട്ടങ്ങളെ വേദനയോടെ ഓര്‍ക്കുന്നു എന്നാണ് ശാലു മേനോന്‍ പറഞ്ഞത്.
Recent Comments