‘ദാരിദ്രത്തിന്റെ അങ്ങേയറ്റം’. ഷാലിന്റെ പുതിയ ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ പൊങ്കാല..

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ഷാലിൻ. ആ ഒരൊറ്റ സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ഷാലിൻ പെട്ടെന്ന് തന്നെ ബിഗ് സ്ക്രീനിലേക്കും വന്നു. പൃഥ്വിരാജ് നായകനായ മാണിക്യകല്ല് എന്ന സിനിമ ഷാലിനു മികച്ച അഭിപ്രായം തന്നെ നേടികൊടുത്ത ചിത്രമാണ്. സോഷ്യൽ മീഡിയയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഷാലിൻ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. സ്ക്രാച്ച് ജീൻസും, ബനിയനും ധരിച്ചു സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് ഷാലിൻ.. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരംഗമായിക്കൊണ്ടിരിക്കുകയാണ്. നിരവധി കമന്റുകൾ ആണ് ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ, പുതിയ ജീൻസ് വാങ്ങാൻ കാശ് ഇല്ലെങ്കിൽ ഞാൻ ഒരേണ്ണം തരാം, പണ്ടൊക്കെ കീറിയത് ഇടാൻ തന്നെ നാണക്കേട് ആരുന്നു, ഇന്ന് അതൊക്കെ ഫാഷൻ, പട്ടികടിച്ചു ഓടിച്ചു വിട്ടപോലെ ഉണ്ട്, നരകത്തിലെ വിറക് കൊള്ളി ആണോ, അയ്യോ പാന്റ് കീറിയോ എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന് മികച്ച കമന്റുകൾ നൽകുന്നവരും ഈക്കൂട്ടത്തിൽ ഉണ്ട്.       കഴിഞ്ഞ വർഷം ശാലിൻ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 68 കിലോയോളം ഉണ്ടായിരുന്ന ഷാലിൻ 55 കിലോയിൽ എത്തിയിരുന്നു. മെലിഞ്ഞു വീണ്ടും സുന്ദരി ആയി എത്തിയ താരത്തിനു വലിയ കയ്യടി തന്നെ സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു.