HomeKeralaമലയാളത്തിലെ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കു വെച്ച് യുവതി

മലയാളത്തിലെ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കു വെച്ച് യുവതി

മലയാളത്തിലെ പ്രശസ്ത യുവനടിക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ട് ഹൈ ലൈറ്റ് മാളില്‍ വച്ചു നടന്ന സിനിമാ പ്രമോഷന്‍ പരിപാടിക്കിടയില്‍ ആണ് അതിക്രമം നേരിടേണ്ടി വന്നതെന്ന് നടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തനിക്കൊപ്പം പ്രമോഷന്‍ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്നലെ കോഴിക്കോട് പാലാഴിയിലെ ഹൈലൈറ്റ് മാളില്‍ നടന്ന പരിപാടിയിലാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്. ഈ പരിപാടി കാണാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീ നടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?

പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിന്റെയൊക്കെ അസുഖം…

Most Popular

Recent Comments