ആരാധകര്‍ക്ക് നിരാശ; സെക്‌സ് എജ്യൂക്കേഷനില്‍ നിന്നും എമ്മ പിന്മാറുന്നു; കാരണമിത്

1st May Ep 2-17.dng

ലോകം മുഴുവന്‍ ആരാധകരുള്ള സീരിസാണ് നെറ്റ്ഫിളിക്‌സിലൂടെ റിലീസായ സെക്‌സ് എജ്യൂക്കേഷന്‍സ്. മൂന്ന് സീസണുകളാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. സെക്‌സ് എജ്യുക്കേഷന്റെ മൂന്നാമത്തെ സീസണ്‍ സെപ്റ്റംബര്‍ 17ന് ആയിരുന്നു റിലീസ് ചെയ്തത്.

ആരാധകരുടെ ഇടയില്‍ വലിയ സ്വീകാര്യത മൂന്നാം സീസണിന് ലഭിച്ചിരുന്നു. ഒരു ടീന്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന സീരിസ് ഓട്ടിസ് എന്ന കൗമാരക്കാരന്റെയും കൂട്ടുകാരുടെയും കഥയാണ് പറയുന്നത്. സീരിസിലെ നായിക കഥാപാത്രത്തിന്റെ പേര് മേവ് എന്നാണ്. എമ്മ മാക്കേ ആണ് മേവായി എത്തുന്നത്.

സീരിസിലെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് മേവ്. വലിയ ആരാധകരാണ് ഈ കഥാപാത്രത്തിനുള്ളത്. മൂന്നാം സീസണിന്റെ വിജയത്തിന് പിന്നാലെ നാലാം സീസണും ഒരുങ്ങുകയാണ്. എന്നാല്‍ സീരിസ് ആരാധകര്‍ക്ക് സങ്കടം ജനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

സീരിസിലെ മേവ് എന്ന കഥാപാത്രത്തില്‍ നിന്നും എമ്മ പിന്മാറുകയാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.എപ്പോഴും തനിക്ക് ഹൈസ്‌ക്കൂളുകാരിയായ 17 വയസുള്ള കുട്ടിയായി ഇരിക്കാന്‍ സാധിക്കില്ല എന്നാണ് എമ്മ മാക്കേ പറയുന്നത്.

‘ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്‌സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. അവരെയെല്ലാം സ്‌നേഹിക്കുന്നു, എല്ലാവരും സുഹൃത്തുക്കളാണ്. തങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്.

എന്നാല്‍ ഇതിന്റെ കയ്‌പ്പേറിയ ഭാഗമെന്തെന്നാല്‍ തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന് സാധിക്കില്ല എന്നാണ് എമ്മ പറയുന്നത്.’ എന്ന പുറത്തേക്ക് പോകുമെന്ന സൂചന ആരാധകരെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ് മേവ് പോകരുതെന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.

സീരിസിലൂടെ 25 കാരിയായ മേവിന് നിരവധി ആരാധകരാണുണ്ടായത്. സീരീസിന്റെ വിജയത്തിന് പിന്നാലെ നിരവധി സിനിമകളിലും എമ്മ അഭിനയിച്ചിരുന്നു.

1st May Ep 2-17.dng