HomeEntertainmentജീവിതം വളരെ അപ്രവചനാതീതമാണ്; ദേവിക എന്റെ ഭാര്യയാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല

ജീവിതം വളരെ അപ്രവചനാതീതമാണ്; ദേവിക എന്റെ ഭാര്യയാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക നമ്പ്യാര്‍. അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നടിയുടെ വിവാഹം. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവാണ് നടിക്ക് താലിചാര്‍ത്തിയത്. ഗുരുവായൂരില്‍ നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിജയുടെ ഒരു സുഹൃത്തിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ കാലം മുതല്‍ ദേവികയും വിജയ് മാധവും പരിചയക്കാരായിരുന്നു. നല്ല സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ സൗഹൃദം വലുതായതും ഇഷ്ടത്തിലേക്ക് മാറിയതും ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണെന്നാണ് ഇരുവരും പറഞ്ഞത്. വിജയ് മാധവ് നടത്തിയിരുന്ന യോഗ കേന്ദ്രത്തില്‍ സെലിബ്രിറ്റി യോഗ ട്രെയിനര്‍ ആയി ദേവികനമ്പ്യാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം മനസിലാക്കുകയും സമാന ചിന്താഗതിക്കാരായ ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രണയബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു പങ്കുവച്ച കുറിപ്പാണ് വിജയ്മാധവ് വൈറലാകുന്നത്. ദേവികയ്ക്ക് ഒപ്പമുള്ള പഴയ ഒരു ചിത്രത്തോട് പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ ദേവിക നമ്പ്യാര്‍ തന്റെ ഭാര്യയായി മാറുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല എന്നാണ് വിജയ് മാധവ് കുറിക്കുന്നത്.

വിജയുടെ കുറിപ്പ് ഇങ്ങനെയാണ്

‘ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു, എന്റെ സുഹൃത്ത് സുദീപേട്ടന്‍ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ല്‍ ഒരു വാലെന്റൈന്‍സ് സ്‌പെഷ്യല്‍ ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് വേളയില്‍ ഈ പടം എടുത്തപ്പോള്‍ സത്യമായിട്ടും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാര്‍ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം വളരെ അപ്രവചനാതീതമാണ്’.

 

Most Popular

Recent Comments