ശ്രീജിത്ത് വിജയ് എന്ന താരത്തെ അറിയുമോ എന്ന് ചോദിച്ചാല്‍ പലരും സംശയിക്കും. എന്നാല്‍ രതിനിര്‍വേദം എന്ന സിനിമയിലെ പപ്പുവിനെ എല്ലാവര്‍ക്കും സുപരിചിതമാണ്. മലയാളികളുടെ മനസില്‍ പപ്പുവായി ഇടം നേടിയ താരമാണ് ശ്രീജിത്ത് വിജയ്. പിന്നീട് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മലയാളം എഫ് എം സ്റ്റേഷനില്‍ ആര്‍ജെയായി പ്രവര്‍ത്തിച്ച് വന്നിരുന്ന ശ്രീജിത്ത് പിന്നീട് മിനിസ്‌ക്രീനിലേക്കെത്തി. ഡിഫോര്‍ ഡാന്‍സിന്റെ അവതാരകന്റെ വേഷത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ശ്രീജിത്ത് സീരിയലുകളിലെ നായകനായാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നിലെത്തിയത്.
മലയാള ടെലിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞതും വളരെ വേഗം വളര്‍ച്ച രേഖപ്പെടുത്തുന്നതുമായ സീ കേരളം ചാനലിന്റെ തുടക്ക കാലത്തുണ്ടായിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ശ്രീജിത്ത് നായകനായി തിളങ്ങിയത്. അതിനു ശേഷം ഏഷ്യാനെറ്റിലെ ഏറ്റവും പോപ്പുലറായ സീരിയലുകളിലൊന്നായ കുടുംബവിളക്കിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി. അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. ശേഷം കൊറോണ പിടിപെട്ടപ്പോള്‍ ശ്രീജിത്ത് സീരിയലില്‍ നിന്നും പിന്മാറി. ഇപ്പോള്‍ സീ കേരളം ചാനലിലെ അമ്മ മകള്‍ സീരിയലിലാണ് ശ്രീജിത്ത് അഭിനയിക്കുന്നത്.
2018 മെയ് 12നാണ് ശ്രീജിത്ത് വിവാഹിതനായത്. കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയെയാണ് താരം വിവാഹം ചെയ്തത്. തന്റെ പുതിയ അഭിമുഖത്തില്‍ ഭാര്യയ്‌ക്കൊപ്പം വന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഞാന്‍ വീട്ടിലായതോടെ അര്‍ച്ചനയ്ക്ക് സമാധാനമില്ല. കുക്കിങൊക്കെ കൂടുതലാണ്. സത്യത്തില്‍ ബാക്കില്‍ നിന്നൊരു പുഷ് കൊടുത്താല്‍ മാത്രമേ ഇവള്‍ കൃത്യമായി പോവാറുള്ളൂ ശ്രീജിത്ത് അര്‍ച്ചനയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. കല്യാണം കഴിച്ചാല്‍ ലൈഫ് ബോറടിക്കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് പക്ഷെ അങ്ങനൊരു അനുഭവമമില്ല. അര്‍ച്ചന ഒപ്പമില്ലെങ്കിലാണ് എനിക്ക് ലൈഫ് ബോറടിക്കുന്നത്’ ശ്രീജിത്ത് പറഞ്ഞു.
കല്യാണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശ്രീജിത്തിന് ടെന്‍ഷനായിരുന്നു. ഒത്തിരി ആളുകളൊക്കെ വരുന്നതല്ലേ കാര്യങ്ങള്‍ കുറേ ചെയ്യാനുള്ളതല്ലേ അങ്ങനെയൊക്കെയുള്ള ടെന്‍ഷനൊക്കെ നേരത്തെ തന്നെ വരാറുണ്ട്. നാളെ വരുന്ന സംഭവത്തിന് ഒരാഴ്ച മുന്നെ തന്നെ ശ്രീജിത്ത് ടെന്‍ഷനാവുമെന്ന് അര്‍ച്ചന പറഞ്ഞു. ബാലി യാത്ര പോവണമെന്നുണ്ടായിരുന്നു. അത് ഇതുവരെ നടന്നിട്ടില്ല. ജീവിതത്തിലെ വിശേഷ ദിവസങ്ങളെല്ലാം ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
Recent Comments