മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ താരമാണ് സീമ ജി നായര്‍. 50 ല്‍ അധികം സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ചു. 2014-ല്‍ മോസ്‌കോ എന്ന ടെലിഫിലിമില്‍ മികച്ച നടിക്ക് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. സീമ ജി നായര്‍ പറയുന്ന വാക്കുകളുടെ വിശദാംശം കേള്‍ക്കാം..
എന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞത് മലയാള സിനിമയിലെ ഒരു സംവിധായകനാണ്. എനിക്ക് പകരം ആ സിനിമയില്‍ വേറൊരാളെ വച്ച് ഡബ്ബ് ചെയ്യിപ്പിച്ചു. ആദ്യമെനിക്ക് വിഷമം തോന്നിയെങ്കിലും പിന്നെ അതിനെ പറ്റി ചിന്തിച്ചിട്ടേയില്ലെന്നാണ് സീമ പറയുന്നത്. പിന്നെ ചിലര്‍ എന്നോട് ശബ്ദം വേണമെന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയും ഡബ്ബ് ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പക്ഷേ എന്റെ അഹങ്കാരമാണോ എന്താണെന്ന് അറിയില്ല എനിക്കത് ചെയ്യാന്‍ പറ്റിയില്ല. പിന്നെ സൂഫിയും സുജാതയും ചിത്രത്തില്‍ കലാരഞ്ജിനി ചേച്ചിയ്ക്ക് ഞാനാണ് ഡബ്ബ് ചെയ്തത്. അതിന് ശേഷം വലിയ വലിയ സംവിധായകരുടെ മൂന്നാല് പടങ്ങള്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി വന്നു. അതൊന്നും ഞാന്‍ ചെയ്തില്ല. നോക്കിയപ്പോള്‍ എനിക്ക് പറ്റുന്ന അമ്മ വേഷങ്ങളാണ് അതൊക്കെ. വലിയ വേഷങ്ങളൊന്നുമല്ലത്. ഞാന്‍ വാ തുറക്കുകയും മറ്റൊരാള്‍ അഭിനയിക്കുകയും വേണമെന്ന് പറഞ്ഞാല്‍ അത് രണ്ടും മാച്ചായി പോവില്ല.
എന്റെ സൗണ്ടാണ് എന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഇമോഷണല്‍ സീന്‍ ചെയ്യുമ്പോള്‍ എന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച വരും. അതുകൊണ്ട് എനിക്ക് നന്നായി ഇമോഷണല്‍ സീന്‍ ചെയ്യാന്‍ സാധിക്കും. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയോടെ വേണം കരയാന്‍. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് സീമ പറയുന്നത്. നടന്‍ ജയസൂര്യയാണ് പാവപ്പെട്ടവരുടെ റാണി മുഖര്‍ജി എന്ന പേരില്‍ എന്നെ വിളിച്ച് തുടങ്ങിയത്. കാരണം ഞാന്‍ ചെയ്യുന്ന വേഷങ്ങളൊക്കെ അങ്ങനെത്തെയാണ്. ആ വേഷവും റാണി മുഖര്‍ജിയുടെ ശബ്ദം പോലെ തോന്നുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. എന്റെ ശബ്ദം എനിക്ക് പോസിറ്റീവാണെന്നാണ് നടി പറഞ്ഞു.
നടി എന്നതിലുപരി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സീമ ജി നായര്‍. അസുഖബാധിതയായ നടി ശരണ്യ ശശിയുടെ കൂടെ അവസാനം വരെ നിന്നപ്പോഴാണ് സീമ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ അതിനും എത്രയോ മുന്‍പ് താന്‍ ഇതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് നടി പറയുന്നത്. സ്വന്തം കാര്യം നോക്കാന്‍ പോലും സമയമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയാണെങ്കിലും അത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് നടി പറയുന്നു.
Recent Comments