HomeEntertainmentപ്രണയവിവാഹമായിരുന്നു, എന്നെ ഒരുപാട് മനസിലാക്കിയ ആളാണ് എന്റെ അര്‍ക്കജ്, സാന്ത്വനത്തിലെ അപ്പുവിന്റെ പ്രണയകഥ

പ്രണയവിവാഹമായിരുന്നു, എന്നെ ഒരുപാട് മനസിലാക്കിയ ആളാണ് എന്റെ അര്‍ക്കജ്, സാന്ത്വനത്തിലെ അപ്പുവിന്റെ പ്രണയകഥ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ടു പോവുകയാണ്. വളരെയധികം പ്രേക്ഷകര്‍ ആണ് സാന്ത്വനം എന്ന പരമ്പരയ്ക്കുള്ളത്. കുടുംബത്തിന്റെ നന്മകള്‍ പറയുന്ന കഥയാണ് സാന്ത്വനം. സാന്ത്വനത്തിലെ അപ്പുവായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രക്ഷ രാജ്. ഈയ്യടുത്തായിരുന്നു രക്ഷയുടെ വിവാഹം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രക്ഷ മനസ് തുറക്കുകയാണ്.

പലരും കരുതിയിരിക്കുന്നത് എന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ്. പക്ഷെ അല്ല. എന്നെ ഞാനായി മനസിലാക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അര്‍ക്കജ്. അര്‍ക്കജുമായി പതിനൊന്ന് വര്‍ഷത്തെ സൗഹൃദമാണ്. പ്രണത്തിലായിട്ട് നാല് കൊല്ലമായെന്നും താരം പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്നൊരു അവധിക്കാല ക്യാംപില്‍ വച്ചായിരുന്നു അര്‍ക്കുവിനെ പരിചയപ്പെടുന്നത്. പിന്നീട് അര്‍ക്കജ് തന്റെ ബെസ്റ്റ് ഫ്രണ്ടായി മാറുകയായിരുന്നുവെന്നാണ് രക്ഷ പറയുന്നത്. താന്‍ കോഴിക്കോട് ഉള്ള്യേരിക്കാരിയും അര്‍ക്കു കോഴിക്കോട് അത്തോളിക്കാരനുമാണെന്നും രക്ഷ പറയുന്നു.

അച്ഛന് അപകടം നടന്ന സമയത്ത് അര്‍ക്കജ് തനിക്ക് നല്‍കിയ പിന്തുണയും ആശ്വാസവും വലുതായിരുന്നുവെന്നാണ് രക്ഷ പറയുന്നത്. കുറച്ച് കഴിഞ്ഞതോടെ ഈ സൗഹൃദം അതിലും മേലെ വളരുകയാണെന്ന് തനിക്ക് തോന്നിയെന്ന് താരം പറയുന്നു. അടുപ്പം മറ്റൊരു തലത്തിലേക്ക് പോകുന്നു. നമുക്ക് ബ്രേക്ക് എടുത്താലോ എന്ന് ഞാന്‍ ചോദിച്ചു. അര്‍ക്കജ് സമ്മതിച്ചു. അതുവരേയും അര്‍ക്കജ് എന്നോട് പ്രണയമാണെന്ന് പറഞ്ഞിരുന്നില്ല. പക്ഷെ എനിക്ക് അയക്കുന്ന പാട്ടുകളില്‍ പ്രണയം നിറഞ്ഞിരുന്നുവെന്നാണ് രക്ഷ പറയുന്നത്.

പക്ഷേ അര്‍ക്കജിനെ മിസ് ചെയ്യാന്‍ പറ്റില്ലെന്ന് തനിക്ക് മനസിലായി. പിന്നാലെ രക്ഷയെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് അര്‍ക്കജും മനസ് തുറന്നു. രക്ഷയ്ക്ക് വിവാഹാലോചന വരുന്ന സമയത്ത്, ഇനിയും പറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്‌തെന്ന് അര്‍ക്കജ് പറഞ്ഞു. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയര്‍ ആണ് അര്‍ക്കജ്.

അപര്‍ണയുടെയും അപ്പുവിനെയും പ്രണയകഥ വളരെ ഇഷ്ടത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അപ്പു, അഞ്ജലി, ഹരി, ശിവന്‍, കണ്ണന്‍, ബാലേട്ടന്‍, ദേവി, അമ്മ, ഇതൊക്കെയാണ് സാന്ത്വനത്തിലെ കഥാപാത്രങ്ങള്‍

Most Popular

Recent Comments