HomeEntertainmentഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണെന്ന് അവര്‍ പറഞ്ഞു; സന്തോഷ് പണ്ഡിറ്റ്

ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണെന്ന് അവര്‍ പറഞ്ഞു; സന്തോഷ് പണ്ഡിറ്റ്

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയ്ക്കിടെ ബിനു അടിമാലിയും സന്തോഷ് പണ്ഡിറ്റും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് അന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് നടന്ന സംഭവം എന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയിയില്ല. ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് മനസ് തുറന്നിരിക്കുന്നത്. തന്നെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സ്റ്റാര്‍ മാജിക് എന്ന് ഷോയില്‍ എന്റെ പുതിയ സിനിമയിലെ ‘പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ജീവിതം’ എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് ചൊറിയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത പാട്ടുകള്‍ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാന്‍ പറ്റില്ല, മനപൂര്‍വ്വം ചെയ്തതാണ്. അവര് പറഞ്ഞ കാര്യത്തിന് ഞാന്‍ വിശദീകരണം നല്‍കാന്‍ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാന്‍ ഉപയോഗിച്ചു. ചിലപ്പോള്‍ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു” എന്നാണ് നടന്ന സംഭവത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

അതേ സമയം സ്റ്റാര്‍ മാജിക് നല്ല എന്റര്‍ടൈനിങ് ആയ പ്രോഗ്രാം തന്നെയാണെന്നും എനിക്ക് അതില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ കൈവിട്ടു പോയേക്കാമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. തുടര്‍ച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോള്‍ ഷോ ഡയറക്ടര്‍ക്ക് അത് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നുവെന്നും പക്ഷെ അത് ചെയ്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അല്ലെങ്കില്‍ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നുവെന്നും പക്ഷെ അതും ചെയ്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.

ചാനലുകാരെ നോക്കിയല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററില്‍ ഇറക്കിയില്ല എങ്കില്‍, അതിന് ഞാന്‍ വേറെ മാര്‍ഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. എന്നാല്‍ മിമിക്രിക്കാര്‍ മറ്റൊരു നടന്‍ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിതി വിട്ടുള്ള അഹങ്കാരം നല്ലതല്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

Most Popular

Recent Comments