HomeEntertainmentമറ്റുള്ളവരില്‍ പ്രൊവോക്കേഷന്‍ ഉണ്ടാക്കുന്നത് പോലെ വസ്ത്രം ധരിക്കരുത്; സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ് സന്തോഷ് വര്‍ക്കി

മറ്റുള്ളവരില്‍ പ്രൊവോക്കേഷന്‍ ഉണ്ടാക്കുന്നത് പോലെ വസ്ത്രം ധരിക്കരുത്; സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ് സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യു പറഞ്ഞ് താരമായ സോഷ്യല്‍മീഡിയ സെലിബ്രിറ്റിയാണ് സന്തോഷ് വര്‍ക്കി. ലാലേട്ടന്‍ ആറാടുകയാണെന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായത്. പിന്നീട് താരം സോഷ്യല്‍ മീഡിയയുടെ സെലിബ്രിറ്റി ആയി മാറി.
നടി നിത്യ മേനോനോടുള്ള പ്രണയം പരസ്യപ്പെടുത്തിയും സന്തോഷ് വര്‍ക്കി ചര്‍ച്ചയായി.

താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്ന് സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയത് വൈറലായിരുന്നു. നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നുവെന്നും ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യയെ ആയിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. എന്നാല്‍ നിത്യ മേനോനും ഇതേ കുറിച്ച് പ്രതികരിച്ചിരുന്നു. ഒരുപാട് ശല്യം ചെയ്തിട്ട് ഇദ്ധേഹം എന്നാണ് നിത്യാ മേനോന്‍ പറഞ്ഞത്. ആ സമയത്ത് നിത്യ മേനോനെതിലെ ഇദ്ധേഹം സംസാരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും നിത്യ മേനോനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നിത്യ മേനോന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് സിനിമകളില്‍ അഭിനയിക്കുന്നതിനോടുള്ള വിയോജിപ്പാണ് ഇദ്ധേഹം പറഞ്ഞത്.

സ്ത്രീകളുടെ വസ്ത്രധാരണം എനിക്ക് വിഷയമുള്ള കാര്യമല്ല. ഇതിന്റെ അപ്പുറത്തുള്ള കാര്യങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും കാണാം. പക്ഷെ സ്ത്രീകള്‍ വസ്ത്രത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. എക്‌സ്‌പോസ് ചെയ്ത് ധരിക്കാതെ ഡീസന്റ് ഡ്രസ്സിടുന്നതാണ് നല്ലത്. ആളുകള്‍ക്ക് പ്രവോക്കേഷന്‍, ടെംമ്‌റ്റേഷന്‍ എന്നിവ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. കഥാപാത്രവും കഥയും ഡിമാന്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ നഗ്‌നത സിനിമകളില്‍ കാണിക്കേണ്ടി വരും. പക്ഷെ അത് ഇല്ലാതെയും നല്ല സിനിമകള്‍ ചെയ്യാം. മമ്മൂട്ടിയൊന്നും നഗ്‌നത കാണിക്കുന്ന സിനിമകള്‍ ചെയ്തിട്ടില്ല. ഹോളിവുഡ് സിനിമകള്‍ കാണാറുണ്ട്.’

പേര് പറയുന്നത് ശരിയാണോയെന്ന് അറിയില്ല. നിത്യ മേനോന്‍ ബ്രീത്തിലെ റോള്‍ അഭിനയിച്ച ശേഷം ദൈവത്തിന് നന്ദി പറയുകയാണ് ചെയ്തത്. ബ്രീത്തിലെ ലെസ്ബിയന്‍ റോള്‍ ചെയ്യാന്‍ പറ്റിയതില്‍. ഇങ്ങനത്തെ റോളാണോ ചെയ്യേണ്ടത്. വേറെ എന്തൊക്കെ കഥാപാത്രങ്ങളുണ്ട്. പല നടന്മാര്‍ക്കും ഇങ്ങനെത്തെ റോള്‍ കിട്ടുന്നതും ചെയ്യുന്നതും വലിയ ചലഞ്ചിങ്ങാണ് എന്നുള്ള ചിന്തയാണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. മമ്മൂട്ടി ഇന്നേവരെ അങ്ങനൊരു റോള്‍ ചെയ്തിട്ടില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

Most Popular

Recent Comments