വധുവായി സനൂഷ: വരനെ തിരഞ്ഞ് ആരാധകര്‍-മനോഹര ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയില്‍ എത്തിയ സനൂഷ ഇപ്പോള്‍ നായികയായി ഉയര്‍ന്നിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലാണ് സനൂഷ അഭിനയിച്ചിട്ടുള്ളത്. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. 2019ല്‍ ഇറങ്ങിയ ജേഴ്‌സിയാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സനൂഷ.

sanusha

തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടുന്നത്. നവവധുവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

sanusha

പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. ശരിക്കും വിവാഹം കഴിഞ്ഞോ, ആരാണ് വരന്‍ എന്നാണ് ആരാധകര്‍ കമന്റില്‍ ചോദിക്കുന്നത്. ചിത്രത്തിലെ സനൂഷയുടെ ചിരിയാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

sanusha

ആ ചിരികണ്ടാല്‍ അതി മതി സാറേ എന്നാണ് ഒരു ആരാധകന്റെ കമന്റ്. മൂപ്പരുടെ ഒരു ചിരി ഉണ്ട് സാറേ അതാണ് നമ്മളെ തളര്‍ത്തി കളയുന്നത് എന്നാണ് മറ്റൊരു കമന്റ്. എന്തായാലും താരത്തിന്റെ വധുവായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

sanusha