‘മുക്തയെ സോഷ്യല്‍ മീഡിയയില്‍ ചുട്ടെടുത്ത് സാന്ദ്ര തോമസ്’; രണ്ട് പെണ്‍മക്കളുടെ അമ്മയായ സാന്ദ്ര മുക്തയുടെ പരാമര്‍ശത്തോട് പ്രതികരിച്ചത് കണ്ടോ

നടി മുക്തയ്ക്ക് എതിരെ വലിയ വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സ്റ്റാര്‍ മാജിക് ഷോയില്‍ മകള്‍ കിയാരയ്ക്ക് ഒപ്പം പങ്കെടുത്ത് മകളെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മകളെ കുറിച്ച് നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നായിരുന്നു നടിക്ക് എതിരെ ഉയര്‍ന്ന ആരോപണം.

പിന്നാലെ നടിയെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്. നടിക്ക് എതിരെ പരാതിയും എത്തിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ് നടി ചെയ്തത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു നടി വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

‘അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കയറിപ്പിടിച്ച്, അതു ഷെയര്‍ ചെയ്തു സമയം കളയരുത്- എന്നായിരുന്നു’ മുക്ത കുറിച്ചത്. താന്‍ പറഞ്ഞതിന്റെ സ്ത്രീവിരുദ്ധത എന്തെന്ന് മനസ്സിലാക്കാന്‍ നടിക്ക് കഴിഞ്ഞില്ല.

എന്നാല്‍ ഇപ്പോള്‍ നടിയെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുകയാണ് മനുഷ്യര്‍ പരിണമിക്കുകയാണ് പക്ഷേ ഇതൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല . അവര്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം- എന്നാണ് മുക്തയുടെ പേര് എടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിച്ചത്.

എന്നാല്‍ സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുക്തയെ പിന്തുണച്ച് ഒരാള്‍ എത്തി.
മുക്ത പറഞ്ഞത് 100ശതമാനം ശരിയാണ് എന്നാണ് ഇയാള്‍ കുറിച്ചത്. എന്നാല്‍ ഇത് 100 ശതമാനം തെറ്റാണെന്നാണ് സാന്ദ്ര മറുപടി കൊടുത്തത്. മറ്റൊരു വീട്ടില്‍ പോയി ജോലിക്കാരിയായി അതാണ് സന്തോഷം എന്ന മിഥ്യധാരണയില്‍ ജീവിക്കാനല്ല ഓരോ പെണ്‍കുട്ടികളെയും പഠിപ്പിക്കേണ്ടത്. ആണ്‍പെണ്‍ വ്യതാസമില്ലാതെ ഒരുമിച്ചു സന്തോഷത്തോടെ സ്വയംപര്യാപ്തരായി ജീവിക്കാനാണ് എന്നും സാന്ദ്ര പറഞ്ഞു.