സോഷ്യൽ മീഡിയിൽ എങ്ങും ഇപ്പോൾ വ്ലോഗർമാരാണ്. ഇത് അവരുടെ കാലമാണ്. പല വോൾഗർമാരെയും ഇന്ന് പ്രേഷകർ തങ്ങളുടെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെയാണ് കാണുന്നത്
അങ്ങനെ പ്രേഷകർ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു വ്ലോഗറാണ് “അർമാൻ” . ഇൻസ്റ്റാഗ്രാമിലിപ്പോൾ ഏതാണ്ട് 15 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട് താരത്തിന്. കൂടാതെ അർമാന് യൂട്യൂബിലുള്ളത് 20 ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേർസാണ് .
രണ്ടു ഭാര്യമാരും ഒരേപോലെ ഒരേസമയം ഗർഭിണി , സന്തോഷം ആരാധകരുമായി പങ്കുവെച്ച് വ്ലോഗെർ അർമാൻ. ഇതൊക്കെ എങ്ങനെ പറ്റുന്നെന്ന് സോഷ്യൽ മീഡിയ
തന്റെ കുഞ്ഞു വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുള്ള ആളാണ് വ്ലോഗെർ ആർമാൻ. ഇപ്പോൾ ഏറ്റവും പുതിയതായി ഷെയർ ചെയ്ത പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറുന്നത് . എന്റെ കുടുംബം എന്ന ക്യാപ്ഷനോടെ തന്റെ രണ്ടു ഭാര്യമാർക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വലിയ വൈറലായി മാറുന്നത് .
ഫോട്ടോകളുടെ പ്രത്യേകത എന്താണെന്നു വച്ചാൽ തന്റെ രണ്ടു ഭാര്യമാരും ഒരേപോലെ ഒരേസമയം ഗർഭിണിമാരാണെന്നുള്ളതാണ്. ഭാര്യമാർ ഗർഭിണി എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത് . ആ ഫോട്ടോകൾക്ക് അതേ സമയം വലിയ വിമർശനങ്ങൾക്കും വിധേയമാകുന്നുണ്ട് . അർമാന് പായൽ എന്നും കൃതിക എന്നും പേരുകളുള്ള രണ്ടു ഭാര്യമാരാണുള്ളത് . പായലിനെ അർമാൻ കല്യാണം കഴിച്ചത് 2011 ലായിരുന്നു . രണ്ടുപേർക്കും ഇന്ന് ചിരയു എന്ന പേരിൽ ഒരു മകനുണ്ട് . ഇതിനു ശേഷമാണ് ഉറ്റ സുഹൃത്തും കൂടാതെ കാമുകിയുമായ കൃതികയേ താരം 2018 ൽ കല്യാണം കഴിക്കുന്നത് .
ഇരുവരും ഇപ്പോൾ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് . ഇരുവരും ഒരേ പോലെ ഒരേസമയം ഗർഭിണിയായപ്പോഴുള്ള തന്റെ സന്തോഷം ഷെയർ ചെയ്ത അർമാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി രൂക്ഷവിമർശനങ്ങളും പരിഹാസങ്ങളുമാണ് നേരിടുന്നത് . താരത്തിന് ഭാര്യമാരോട് ശെരിക്കും സ്നേഹമില്ലെന്നും യാതാർത്ഥ സ്നേഹമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത് വീണ്ടും കല്യാണം കഴിക്കില്ല എന്നുമാണ് ചിലർ പോസ്റ്റിന് താഴെ കമന്റിലൂടെ പറയുന്നത്. ഇതൊക്കെ നിന്നെക്കൊണ്ട് എങ്ങനെയാണ് സാധിക്കുന്നതെന്ന് ചോദിക്കുകയാണ് മറ്റ് ചിലർ. താരം ഇതുവരെ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. ഒരുപാട് പേരിപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്. ഇതിലൂടെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായയി മാറിയിരിക്കുകയാണ് താരം.
വളരെ രസമുള്ള എല്ലാവർക്കും ഒരുപോലെ റിലേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കണ്ടന്റുകളാണ് അർമാൻ തന്റെ യുട്യൂബ് ചാനലിലൂടെ ഷെയർ ചെയ്യാറുള്ളത്. അതുകൊണ്ടാണ് താരം ഇത്രയും പോപ്പുലറായി മാറിയത്. ഇതിനു മുമ്പ് ഇത്രയും വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടില്ല. അതിനെ എങ്ങനെ അർമാൻ തരണം ചെയ്യും എന്ന ആകാംഷയിലാണ് ആരാധകരിപ്പോൾ ഉള്ളത്.
Recent Comments