ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സമ്പാദിച്ച മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, അത് ഡോ.റോബിന്‍ രാധാകൃഷ്ണനാണ്. മത്സരം അവസാനിച്ച് ഇത്ര ദിവസമായിട്ടും റോബിന് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. പങ്കെടുക്കുന്ന വേദികളിലെല്ലാം നിറഞ്ഞ ജനക്കൂട്ടത്തെ ആണ് കാണാന്‍ സാധിക്കുന്നത്. മത്സരത്തിനുള്ളില്‍ വെച്ച് ദില്‍ഷ എന്ന മത്സരാര്‍ത്ഥിയെ ഇഷ്ടമാണെന്ന് റോബിന്‍ പറഞ്ഞിരുന്നു. പക്ഷേ മത്സരത്തിനുശേഷം ദില്‍ഷ ഇത് നിരസിച്ചതോടെ പലതരത്തിലുള്ള ചര്‍ച്ചകളും ഉണ്ടായി.
ഒരു അഭിമുഖത്തില്‍ റോബിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ ഒരു പെണ്‍കുട്ടിയായിരുന്നു ആരതി പൊടി. അഭിമുഖത്തില്‍ റോബിനെ തന്നെ നോക്കി നിന്ന ആരതി പൊടിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രണയമാണെന്ന തരത്തിലായിരുന്നു.
ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് റോബിന്‍ അതിന് മറുപടി പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആരാധകരുടെ മുന്നില്‍ വെച്ചായിരുന്നു റോബിന്‍ വിവാഹക്കാര്യം പറഞ്ഞത്.
വേദിയില്‍ നിന്ന് കണ്ടന്റ് വേണ്ടേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു റോബിന്‍ സംസാരിച്ച് തുടങ്ങിയത്. പലരും പറയുന്നുണ്ടായിരുന്നു എന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇതുവരെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് റോബിന്‍ ആരതിയുടെ പേര് പറഞ്ഞത്. നിറഞ്ഞ വേദിയില്‍ വെച്ചാണ് ആരതിയുടെ പേര് റോബിന്‍ പറഞ്ഞത്. ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് റോബിന്‍ അഭിനയിക്കാനൊരുങ്ങുന്ന പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ റോബിനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഉണ്ണി മുകുന്ദന്റെ ബ്രൂസ്ലി എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതടക്കം നിരവധി ചിത്രങ്ങള്‍ റോബിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടെയിലാണ് മലയാള പുരസ്‌കാരത്തിലെ യൂത്ത് ഐക്കണ്‍ ആയി റോബിനെ തിരഞ്ഞെടുത്തത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് റോബിന്‍. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ജോലിയില്‍ നിന്ന് പിന്മാറിയത്.
Recent Comments