ബിഗ് ബോസ് സീസണ്‍ ഫോര്‍ അവസാനിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാര്‍ത്ഥിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും അവാനിക്കുന്നില്ല. അത്രയധികം ജനപിന്തുണയാണ് റോബിന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി നടത്തിയിരിക്കുകയാണ് റോബിന്‍. കുടുംബത്തിന്റെ അഭിപ്രായം മാനിച്ചാണ് വളരെ ലളിതമായി ചടങ്ങ് നടത്തിയത് എന്നാണ് റോബിന്‍ പറയുന്നത്.
റോബിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, വിശദാംശം വായിക്കാം. മാതാപിതാക്കളൊക്കെ കുറച്ച് പ്രൈവസി ആവശ്യമുള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് വിചാരിച്ചു. പെങ്ങളുടെ വിവാഹം ഭയങ്കരമായി ഓവര്‍ ആക്കാതെ ലിമിറ്റഡ് ആയി ചെയ്യണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് താനുമത് രഹസ്യമാക്കി വെച്ചതെന്ന് റോബിന്‍ പറയുന്നു. അതേ സമയം റോബിന്റെ കല്യാണം ഇനിയെന്നാണ് എന്ന ചോദ്യത്തിനും താരം ഉത്തരം നല്‍കി. എന്റെ കല്യാണം എന്നാണെന്ന് കല്യാണത്തിന്റെ പത്ത് ദിവസം മുന്‍പ് പറയുന്നതായിരിക്കും. അതിലേക്ക് എല്ലാവരെയും വിളിക്കുമെന്നും താരം പറയുന്നു. ആരതി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്. കുറച്ച് തിരക്കുള്ളത് കൊണ്ടാണ് വരാതിരുന്നത്. പെങ്ങളുടെ കല്യാണത്തിന് ഒപ്പം ആരതിയും വേണമെന്ന് വാശിപ്പിടിച്ചിട്ടില്ല. അതൊക്കെ പ്രാക്ടിക്കലായി ചിന്തിച്ചാല്‍ പോരെ. ഷൂട്ടിങ്ങിന് പോയപ്പോഴാണ് മിസ് യു എന്ന് പറഞ്ഞ് ഇട്ടത്. അല്ലാതെ കല്യാണത്തിന് വരാന്‍ പറ്റാത്തത് കൊണ്ടല്ലെന്ന് ചോദ്യത്തിന് മറുപടിയായി റോബിന്‍ പറഞ്ഞു.
അതേ സമയം ടോം ഇമ്മട്ടിയുമായിട്ടുള്ള പ്രശ്നമെന്താണ് എന്ന ചോദ്യത്തിന് റോബിന്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ഇമ്മട്ടിയുമായിട്ടുള്ള പ്രശ്നം വളരെ പേഴ്സണലായിട്ടുള്ള കാര്യമാണ്. അത് പബ്ലിക്കായി വന്ന് പറയാന്‍ തീരെ താല്‍പര്യമില്ല. വ്യക്തിപരമായ കാര്യം കൊണ്ട് അദ്ദേഹത്തെ ഞാന്‍ അണ്‍ഫോളോ ചെയ്തപ്പോള്‍ പലരും എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. അത് പേഴ്സണലാണ്. പറയാന്‍ പറ്റില്ല. ചിലതൊക്കെ നമ്മള്‍ സ്വകാര്യമായി തന്നെ വെക്കണ്ടേ? ഒരാളുടെ ജീവിതത്തിലെ എല്ലാ കാര്യവും പുറത്ത് പറയേണ്ടതില്ലല്ലോ, പേഴ്സണല്‍ ലൈഫ് വേറെയും പബ്ലിക് ലൈഫ് വേറെയുമല്ലേ എന്നും റോബിന്‍ ചോദിക്കുന്നു.എന്തായാലും ടോം ഇമ്മട്ടിയുമായി പ്രശ്‌നങ്ങളുണ്ടെന്ന കാര്യം റോബിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേ സമയം സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ റോബിന് സാധിക്കട്ടേ എന്ന് ആശംസിച്ച് കൊണ്ട് ആരാധകരും എത്തുന്നു.
Recent Comments