HomeEntertainmentതന്റെ പ്രിയപ്പെട്ടവള്‍ക്ക് ഡോ.റോബിന്‍ രാധാകൃഷ്ണന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം; ആരതിയുടെ ജന്മദിനം ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

തന്റെ പ്രിയപ്പെട്ടവള്‍ക്ക് ഡോ.റോബിന്‍ രാധാകൃഷ്ണന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം; ആരതിയുടെ ജന്മദിനം ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

അപ്രതീക്ഷിതമായി എഴുപതാമത്തെ ദിവസം ബിഗ് ബോസ് സീസണ്‍ ഫോറില്‍ നിന്നും പുറത്താകേണ്ടി വന്ന മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയായ റിയാസിന കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. അതേ സമയം ഈ വിഷയം ആരാധകരെയും നിരാശരാക്കിയിരുന്നു. ഷോയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് സീക്രട്ട് റൂമില്‍ അഞ്ച് ദിവസം താമസിപ്പിച്ചിരുന്നു. ആ സമയത്ത് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു റോബിന്‍ തിരികെ മത്സരത്തിലേക്ക് വരുമെന്ന്. പക്ഷേ അതുണ്ടായില്ല. റോബിന്‍ ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ത്ഥിയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷോ അവസാനിച്ച് അധിക നാള്‍ അവരുടെ സൗഹൃദം നീണ്ട് നിന്നില്ല.

മത്സരത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന്‍ ഓരോ തിരക്കുകളിലായിരുന്നു. ഉദ്ഘാടനങ്ങളും , അഭിമുഖങ്ങളും, സിനിമയുടെ പ്രഖ്യാപനങ്ങളുമൊക്കെയായി റോബിന്‍ വലിയ തിരക്കുകളിലേക്ക് പോയി.
അങ്ങനെയാണ് റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയ പെണ്‍കുട്ടി ചോദ്യങ്ങള്‍ ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആരതി പൊടി എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ആദ്യമൊക്കെ ട്രോളുകളൊക്കെ കേല്‍ക്കേണ്ടി വന്നു ആരതിക്ക്. പിന്നീട് റോബിന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസും കണ്ട് തുടങ്ങിയതോടെ ഇവരുടെ കോമ്പോ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ആരതിയുടെ ബെര്‍ത്തിടെ സെലിബ്രേഷന്‍ വീഡിയോകളാണ്. ആരതിയും അച്ഛനും അമ്മയും സുഹൃത്തുക്കളും റോബിനും ടോം ഇമ്മട്ടിയുമൊക്കെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ആരതി കേക്ക് കട്ട് ചെയ്ത് അച്ഛനും അമ്മക്കും നല്‍കിയ ശേഷം റോബിനും ടോമിനും കൊടുത്തു.

പിന്നീട് റോബിന് ആരതിക്ക് സമ്മാനമായി നല്‍കിയത് ഒരു വലിയ ടെഡി ബിയറിനെയാണ്. കൂടാതെ ഒരു ഫോട്ടോ ഫ്രെയിമും സമ്മാനമായി നല്‍കിയ നിരവധി പേര്‍ ആരതിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കി രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെയാണ് റോബിന്‍ ആരതിയുമായി കമ്മിറ്റഡ് ആണെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്. നടി, മോഡല്‍, സംരംഭക എന്നീ നിലകളില്‍ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളും റീല്‍സ് വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നതും. ഓണത്തിനോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങള്‍ക്കും റീല്‍സിനും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആരാധകര്‍ കാണാന്‍ കാത്തിരുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇരുവരും തിരുവോണ ദിനത്തില്‍ പങ്കുവെച്ചത്.

Most Popular

Recent Comments