HomeEntertainmentറോബിന് ഭക്ഷ്യ വിഷബാധയേറ്റു, പ്രേക്ഷകരോട് അസുഖത്തെപ്പറ്റി പറഞ്ഞ് റോബിന്‍ രാധാകൃഷ്ണന്‍

റോബിന് ഭക്ഷ്യ വിഷബാധയേറ്റു, പ്രേക്ഷകരോട് അസുഖത്തെപ്പറ്റി പറഞ്ഞ് റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വളരെ വേഗത്തിലാണ് മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ നാല് സീസണുകള്‍ കഴിഞ്ഞു. ഇനി അഞ്ചാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അഞ്ചാം സീസണിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

നാലാം സീസണ്‍ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും മത്സരാര്‍ത്ഥികളും ആയി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാര്‍ത്ഥിയാണ്. 70 ദിവസം മാത്രമാണ് റോബിന്‍ രാധാകൃഷ്ണന് ആ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തു എന്ന കാരണത്താല്‍ റോബിന് മത്സരത്തില്‍ നിന്ന് പുറത്താക്കേണ്ടി വന്നു. എന്നിരുന്നാലും മറ്റ് ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ആരാധകരെയാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ്ഗ് ബോസിന് ശേഷം റോബിന്റെ വിശേഷങ്ങള്‍ അറിയാന്‍ വീട്ടുകാര്‍ പോലും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ ആണ് എന്നൊരു ട്രോളുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാണ് എന്ന് റോബിനും സമ്മതിയ്ക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി റോബിന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റോബിന്‍ രാധാകൃഷ്ണന്‍.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റ് സൈഡ് ആയി. ഛര്‍ദ്ദിയും വയറിളക്കവും പനിയും ഡി അഡിക്ഷനും ഒക്കെയായി. അതില്‍ നിന്ന് പതിയെ സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ. യാത്രകളും പല രീതിയിലുള്ള ഭക്ഷണവും ഒന്നും ശരീരത്തിന് പിടിച്ചില്ല. അധികം വൈകാതെ തിരിച്ചെത്തും- എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ റോബിന്‍ പറയുന്നത്.
അതേ സമയം റോബിന്റെ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ആദ്യം പതിവ് പോലെ കമന്റുമായി എത്തിയത് ഭാവി വധു ആരതി പൊടി തന്നെയാണ്. കരയുന്ന ഇമോജിയായിരുന്നു ആരതി പൊടിയുടെ കമന്റ്. അതിന് താഴെ നടിയെ ആശ്വസിപ്പിച്ചു കൊണ്ടും ആരാധകര്‍ എത്തി. ‘കരയേണ്ട ആരതി പൊടി, റോബിന് പെട്ടന്ന് സുഖമാവും എന്നൊക്കെയാണ് ആശ്വാസ വാക്കുകള്‍.

റോബിന് ഭക്ഷ്യ വിഷ ബാധയേറ്റു, പ്രേക്ഷകരോട് അസുഖത്തെപ്പറ്റി പറഞ്ഞ് റോബിന്‍ രാധാകൃഷ്ണന്‍

Most Popular

Recent Comments